ഐ.പി.എല്ലിൽ ധോണിയുടെ സഹതാരം ജീവിക്കാൻ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു!

ശതകോടികള്‍ ഒഴുകുന്ന ഐ.പി.എല്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം കളിച്ച മുന്‍ ലോകകപ്പ് താരം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയാതെ വന്നപ്പോള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു! വിശ്വസിക്കാന്‍ പ്രയാസം കാണും, പക്ഷേ സത്യമാണ്. ഒരു കാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റില്‍ നിന്നുയര്‍ന്നു വന്ന സ്പിന്‍ താരോദയം സുരാജ് രണ്‍ദിവാണ് ഇന്ന് ജീവിതപ്രയാസങ്ങള്‍ അകറ്റാന്‍ ആസ്‌ട്രേലിയയില്‍ വളയം പിടിക്കുന്നത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായിരുന്ന രണ്‍ദീവ് അറിയപ്പെട്ടത് ഫിംഗര്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റായിട്ടായിരുന്നു. ബൗളര്‍മാര്‍ക്ക് ഒട്ടും അനൂകൂലമല്ലാത്ത ഐ.പി.എല്‍ പിച്ചുകളില്‍ രണ്‍ദീവിന്റെ സ്പിന്‍ മാജിക്കുകള്‍ വര്‍ക്കൗട്ടായില്ല. ദീര്‍ഘകാല കരിയര്‍ സ്വപ്‌നം കണ്ട ലങ്കന്‍ താരത്തിന് ക്രിക്കറ്റ് ലോകം വഴങ്ങിയില്ല.

2009 ഡിസംബറില്‍ ശ്രീലങ്കന്‍ ടീമില്‍ അരങ്ങേറിയ രണ്‍ദീവ് ഏഴ് വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നു. എന്നാല്‍, 12 ടെസ്റ്റുകളും 31 ഏകദിന മത്സരങ്ങളും 17 ട്വന്റി20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 43 വിക്കറ്റുകള്‍ വീഴ്ത്തിയ രണ്‍ദീവ് ഏകദിനത്തില്‍ 36 വിക്കറ്റുകളും ടി20യില്‍ ഏഴ് വിക്കറ്റുകളും വീഴ്ത്തി.

2010 ല്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ വിരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിക്കും വിധം പന്തെറിഞ്ഞ് സുരാജ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശാപവാക്കുകളേറ്റു വാങ്ങിയിരുന്നു. ഇന്ത്യക്ക് ലക്ഷ്യത്തിലേക്കും സെവാഗിന് സെഞ്ച്വറിയിലേക്കും ഒരു റണ്‍സ് വേണമെന്നിരിക്കെ ലങ്കന്‍ സ്പിന്നര്‍ വൈഡ് എറിഞ്ഞു! 2011ലെ ഏകദിന ലോകകപ്പ് കളിച്ച സുരാജ് ആ വര്‍ഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ എട്ട് മത്സരം കളിച്ച സുരാജ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    
News Summary - MS Dhoni’s Former CSK Teammate Is Driving Bus For A Living

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.