മുംബൈ: ദക്ഷിണാഫ്രിക്കയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ മാർക് ബൗച്ചർ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായി നിയമിതനായി. മഹേല ജയവർധനെ മുംബൈ ഇന്ത്യൻസ് ആഗോള പെർഫോമൻസ് മേധാവിയായതോടെ വന്ന ഒഴിവിലേക്കാണ് 45കാരൻ എത്തുന്നത്. നിലവിൽ ദക്ഷിണാഫ്രിക്ക ദേശീയ ടീം കോച്ചായ ബൗച്ചർ ട്വന്റി20 ലോകകപ്പിനു പിന്നാലെ ആ സ്ഥാനമൊഴിഞ്ഞ ശേഷമാവും മുംബൈ ഇന്ത്യൻസിൽ ചുമതലയേൽക്കുക. മുംബൈയെ മൂന്ന് ഐ.പി.എൽ കിരീടങ്ങളിലേക്ക് നയിച്ച ജയവർധനെയെ കഴിഞ്ഞ ദിവസമാണ് ആഗോള പെർഫോമൻസ് മേധാവിയായി നിയമിച്ചത്. ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും തുടങ്ങുന്ന പുതിയ ട്വന്റി20 ലീഗുകളിൽ മുംബൈ ഇന്ത്യൻസ് ടീമുകളെ സ്വന്തമാക്കിയതേടെയാണ് ജയവർധനെയുടെ പുതിയ പദവി.
ബൈലിസ് പഞ്ചാബ് കോച്ച്
ചണ്ഡിഗഢ്: പഞ്ചാബ് കിങ്സ് പരിശീലകനായി ട്രെവർ ബൈലിസ് നിയമിതനായി. അനിൽ കുംബ്ലെക്ക് പകരക്കാരനായാണ് ആസ്ട്രേലിയക്കാരൻ എത്തുന്നത്. 2012, 2014 ഐ.പി.എൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരിശീലിപ്പിച്ചത് ബൈലിസ് ആയിരുന്നു. പിന്നീട് 2020ലും 2021ലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.