ബംഗളൂരു: വനിത പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ വീഴ്ത്തി മുംബൈ മുന്നോട്ട്. അഞ്ച് ഓവർ ബാക്കിനിർത്തി മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടാണ് ടീം വിജയമുറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ ആറ് വിക്കറ്റിന് 131ലെത്തി. 15.1 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു. 38 പന്തിൽ 44 റൺസെടുത്ത് പുറത്താവാതെ നിന്ന എല്ലിസ് പെറി ടോപ് സ്കോററായി. ജോർജിയ വരേഹം 20 പന്തിൽ 27 റൺസടിച്ചു. ഓപണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ദാനയും സോഫി ഡിവൈനും ഒമ്പത് വീതം റൺസെടുത്ത് മടങ്ങി. മറുപടി ബാറ്റിങ്ങിൽ കെർ 40 റൺസുമായി പുറത്താകാതെനിന്നു. ഭാട്ടിയ 31ഉം റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.