െഎ.പി.എൽ 13ാം സീസൺ കിരീടം നേടി മുംബൈ ഇന്ത്യൻസ് മടങ്ങുേമ്പാൾ, ടൂർണമെൻറിെൻറ കാവ്യനീതിയെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഇൗ കിരീടം എന്നല്ല, നിലവിൽ ട്വൻറി20 ക്രിക്കറ്റിലെ ഏതൊരു കിരീടവും നേടാൻ മിടുക്കുള്ള ഏറ്റവും യോഗ്യരായ ടീമിെൻറ കൈകളിൽ തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടമെത്തിയതെന്ന് വിലയിരുത്തുന്നത് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്.
ചാമ്പ്യന്മാർക്കൊത്ത തലയെടുപ്പോടെ ടൂർണമെൻറിനെത്തി, അതേ മികവോടെ കപ്പും പിടിച്ച് നാട്ടിലേക്ക് മടക്കം. 16 കളിയിൽ അഞ്ചെണ്ണത്തിൽ മാത്രമേ ടീം തോറ്റിട്ടുള്ളൂ. ലീഗ് റൗണ്ടിൽ ഒമ്പതു ജയവുമായി 18 പോയൻറുമായി ഒന്നാം സ്ഥാനത്ത്. ക്വാളിഫയർ ഒന്നിലും ഫൈനലിലും ആധികാരിക ജയവുമായി കിരീടം.
െപ്ലയിങ് ഇലവനെ വെല്ലുന്ന റിസർവ് ബെഞ്ച്. ഒരാൾ പുറത്തായാൽ പകരക്കാരൻ സൂപ്പർ സബ് ആയി ഉയരുന്ന പ്രകടന മികവ്. ട്വൻറി20യിലെ ഏറ്റവും മികച്ച ലോകതാരങ്ങൾ അവസരം കാത്ത് ബെഞ്ചിലിരിക്കുന്ന ടീം സ്കൗട്ടിങ്...
ചാമ്പ്യൻ ടീമായി ഒറ്റ സീസൺകൊണ്ട് വാർത്തെടുത്തതല്ല മുംബൈ ഇന്ത്യൻസ് എന്ന് തെളിയിക്കുന്നതാണ് ടീം ലൈനപ്. ടൂർണമെൻറ് ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കാഴ്ചവെച്ചത്.
ആദ്യ രണ്ടു സീസണിലും ലീഗ് സ്റ്റേജിൽ പുറത്തായ മുംബൈ, 2010ൽ റണ്ണേഴ്സ് അപ്പായാണ് മുൻനിരയിലെത്തുന്നത്. അടുത്ത രണ്ടുവർഷം േപ്ല ഒാഫിൽ പുറത്തായി. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായി (2011). 2013ൽ ഇരട്ട കിരീടവുമായാണ് മുംബൈ വിസ്മയക്കുതിപ്പിന് തുടക്കമിടുന്നത്. പിന്നീട് 2015, 2017, 2019, 2020 സീസണുകളിൽ കിരീടമണിഞ്ഞ് ആ സ്വപ്നയാത്ര ഏറ്റവും കുടുതൽ കിരീടമണിഞ്ഞ ടീമെന്ന റെക്കോഡിലെത്തി.
വ്യക്തിഗത മികവിനെക്കാൾ ടീം മികവാണ് മുംബൈയുടെ കരുത്ത്. ടോപ് സ്കോറർ പട്ടികയിൽ ആദ്യ നാലു സ്ഥാനങ്ങളിലും മുംബൈക്കാരിൽ ആരുമില്ല. എന്നാൽ, അഞ്ചു മുതൽ ഏഴുവരെ മൂന്നുപേർ മുംബൈയിൽ നിന്നാണ്. ഇഷാൻ കിഷൻ 516, ക്വിൻറൺ ഡി കോക്ക് 503, സൂര്യകുമാർ 480 എന്നിവർ. ടീം ആവശ്യപ്പെടുന്ന ഇന്നിങ്സുമായാണ് ഇവർ കളം നിറഞ്ഞത്. ബൗളിങ് മികവിലുമുണ്ട് ഇൗ ടീം ഗെയിം. ജസ്പ്രീത് ബുംറയും (27) ട്രെൻറ് ബോൾട്ടും (25) ചേർന്ന് നേടിയത് 52 വിക്കറ്റുകൾ.
അവസരം കിട്ടാതെ പുറത്തിരുന്നവരിൽ ശ്രദ്ധേയനാണ് ബിഗ്ബാഷ് ലീഗിലെ സൂപ്പർ താരം ക്രിസ് ലിൻ. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി 405 റൺസടിച്ച താരമാണ് ഒരു മത്സരം പോലും കളിക്കാതെ ബെഞ്ചിലിരുന്നത്. ക്യാപ്റ്റൻ രോഹിതും ക്വിൻറൺ ഡി കോക്കും നൽകുന്ന ഒാപണിങ് കൂട്ടുകെട്ട്, മധ്യനിരയിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീരോൺ പൊള്ളാർഡ്, ഹാർദിക്, ക്രുണാൽ പാണ്ഡ്യമാർ എന്നിങ്ങനെ നീളുന്ന കരുത്തുറ്റ ബാറ്റിങ് നിര. ജസ്പ്രീത് ബുംറയും ട്രെൻറ് ബോൾട്ടും നയിക്കുന്ന പവർേപ്ല-ഡെത്ത് ഒാവർ സ്പെഷലിസ്റ്റ് ബൗളർമാർ. ഉജ്ജ്വല പിന്തുണയായി ജെയിംസ് പാറ്റിൻസൺ. രാഹുൽ ചഹർ, ക്രുണാൽ പാണ്ഡ്യ സ്പിൻ ദ്വയവും പാർട്ട്ടൈമായി കീരോൺ െപാള്ളാർഡും ചേരുന്നതോടെ ബൗളിങ് ഡിപ്പാർട്മെൻറും അതിശക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.