ജയ്സ്വാളിന് സെഞ്ച്വറി (124); മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമലയുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവും സംഘവും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 212 റൺസ്. കിടിലൻ ഫോമിലുള്ള യശസ്വി ജെയ്സ്വാളിന്റെ കിടിലൻ സെഞ്ച്വറിയാണ് (62 പന്തുകളിൽ 124) രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 16 ഫോറുകളും 8 സിക്സറുകളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഫോറുകളും സിക്സറുകളുമടിച്ച് 112 റൺസാണ് താരം നേടിയത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ 43 പന്തുകളിൽ താരം 77 റൺസ് എടുത്തിരുന്നു.

ജയ്സ്വാൾ ഒഴിച്ചുള്ള രാജസ്ഥാൻ ബാറ്റർമാരിൽ ആർക്കും 20 റൺസ് പോലുമെടുക്കാൻ കഴിഞ്ഞില്ല. വീണ്ടും ഏകദിന ശൈലിയിൽ ബാറ്റ് വീശി നായകൻ സഞ്ജു സാംസണും നിരാശപ്പെടുത്തിയിരുന്നു. 10 പന്തുകളിൽ 14 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാല് പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ദേവ്ദത്ത് പടിക്കലിന്റെ സംഭാവന. ജോസ് ബട്ലറും (19 പന്തുകളിൽ 18) തിളങ്ങിയില്ല. കൂറ്റനടിക്കാരാനായ ഷിംറോൺ ഹെത്മയർ എട്ട് റൺസ് മാത്രമാണെടുത്തത്.

തുടർ തോൽവികളാൽ പോയിന്റ് ടേബിളിന്റെ താഴെ തട്ടിലുള്ള മുംബൈക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. ഏഴ് കളികളിൽ മൂന്ന് ജയമാണ് ടീമിനുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാനാകാതെ, രോഹിത് ശർമയും സംഘവും പഴയ മുംബൈ ഇന്ത്യൻസിന്റെ നിഴൽ മാത്രമായി മാറുന്ന കാഴ്ചയായാണ് ഈ സീസണിൽ.

Tags:    
News Summary - Mumbai Indians vs Rajasthan Royals IPL2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.