ന്യൂഡൽഹി: മാലപ്പടക്കം പോലെ നിർത്താതെ പൊട്ടിയ വെട്ടിക്കെട്ടിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയത് 218 റൺസിന്‍റെ കൂറ്റൻ സ്കോർ. മിന്നും ഫോമിലുളള ഫാഫ് ഡുെപ്ലസി (28 പന്തിൽ 50), മുഈൻ അലി (36 പന്തിൽ 58) എന്നിവർക്കൊപ്പം അവസാന ഓവറുകളിൽ ആടിത്തിമിർത്ത അമ്പാട്ടി റായുഡുവും (27 പന്തിൽ 72) ചേർന്നതോടെ മുംബൈ തല്ലു കൊണ്ട് തളർന്നു. മുംബൈയുടെ പ്രീമിയം ഫാസ്റ്റ് ബൗളർ സാക്ഷാൽ ജസ്പ്രീത് ബുംറ നാലോവറിൽ വഴങ്ങിയത് 56 റൺസാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യം ഓവറിൽ തന്നെ നാലു റൺസെടുത്ത റിഥുരാജ് ഗ്വെയ്ക്വാദിനെ നഷ്ടമായി. എന്നാൽ തൊട്ടുപിന്നാലെയത്തിയ മുഇൗൻ അലിയും ഡുെപ്ലസിയും ചേർന്ന് അടിച്ചുതുടങ്ങിയതോടെ മുംബൈ ബൗളർമാർ വെള്ളം കുടിച്ചു. 108 റൺസിന്‍റെ കൂട്ടുകെട്ടിനൊടുവിലാണ്ബുംറയുടെ പന്തിൽ പുറത്തായി അലി മടങ്ങിയത്. തൊട്ടുപിന്നാലെ ഡുെപ്ലസിയും സുരേഷ് റെയ്നയും (2) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ മുംബൈ മത്സരത്തിലേക്ക് മടങ്ങി വരുന്നുവെന്ന് തോന്നിച്ചു.
എന്നാൽ തുടർന്നങ്ങോട്ട് അമ്പാട്ടി റായുഡുവിന്‍റെ മാരക പ്രഹരമായിരുന്നു. ഏഴ് സിക്സറുകളും നാലു ബൗണ്ടറികളുമാണ് റായുഡുവിന്‍റെ ബാറ്റിൽ നിന്നും പറന്നത്. റായുഡു അടിച്ചുതുടങ്ങിയപ്പോൾ ഒരറ്റത്ത് കാഴ്ചക്കാരനായി നിൽക്കേണ്ട ചുമതലയേ ജദേജക്കുണ്ടായിരുന്നുള്ളൂ (22 പന്തിൽ 22). രണ്ടോവറിൽ 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത കീറൺ പൊള്ളാർഡാണ് മുംബൈ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.