ആദ്യം അടിച്ചു, പിന്നെ എറിഞ്ഞിട്ടു; മുംബൈ വീണ്ടും ഒന്നാമത്

അബൂദബി: രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ഒന്നാമത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും രാജസ്ഥാനെ തരിപ്പണമാക്കിയാണ് മുംബൈ വിജയകിരീടമണിഞ്ഞത്. എട്ട് പോയിന്‍റോടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് മുംബൈ. ഒരു മത്സരം കുറച്ചുകളിച്ച ഡൽഹി കാപിറ്റൽസിനും എട്ട് പോയിന്‍റുണ്ടെങ്കിലും റൺ റേറ്റിൽ മുംബൈ ആണ് മുന്നിൽ.

സ്കോർ: മുംബൈ 193/4 (20 ഓവർ), രാജസ്ഥാൻ 136ന് ഓൾ ഒൗട്ട് (18.1 ഓവർ)

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് (79 നോട്ടൗട്ട്), ക്യാപ്റ്റൻ രോഹിത് ശർമ (35), ഹാർദിക് പാണ്ഡ്യ (30), എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് വേണ്ടി ജോസ് ബട്ലർ (70) പൊരുതിയെങ്കിലും മറ്റാർക്കും ഫോമിലെത്താനായില്ല. സഞ്ജു സാംസൺ റണ്ണൊന്നുമെടുക്കാതെ മടങ്ങി. 18.1 ഓവറിൽ എല്ലാവരും പുറത്തായതോടെ മുംബൈക്ക് 57 റൺസ് വിജയം. മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ട്രന്‍റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.