വിവാഹ ഫോട്ടോകൾ വീണ്ടും പോസ്റ്റ് ചെയ്ത് ഹാർദിക്കിന്‍റെ ഭാര്യ നടാഷ! പി.ആർ സ്റ്റണ്ടോ‍?

മുംബൈ: വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമ അക്കൗണ്ടിൽ കല്യാണ ഫോട്ടോകൾ വീണ്ടും പോസ്റ്റ് ചെയ്ത് ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്.

നടിയും മോഡലുമായ നടാഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിവാഹ ഫോട്ടോകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിവാഹമോചന വാർത്തകൾ പ്രചരിക്കുമ്പോഴും വിഷയത്തിൽ ഇതുവരെ ഹാർദിക്കും നടാഷയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആറു മാസങ്ങളായി ഇരുവരുടെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുള്ളതായി ഒരു ദേശീയ മാധ്യമം കഴിഞ്ഞ‍യാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അതേസയം, വിവാഹമോചന വാർത്തകൾ പബ്ലിസിറ്റിയുടെ ഭാഗമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ദമ്പതികൾ വേർപിരിയാൻ തിരുമാനിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. ജീവനാംശവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത പല വാർത്തകളും പ്രചരിക്കുന്നുണ്ട്. വിവാഹമോചന കരാറിന്‍റെ ഭാഗമായി ഹാർദിക്ക് സ്വത്തിന്‍റെ 70 ശതമാനം നടാഷക്ക് കൈമാറമെന്നാണ് ഇതിലൊന്ന്. ഇതിനിടെയാണ് നടാഷയുടെ ഇൻസ്റ്റഗ്രമാൽ ഹാർദിക്കുമായുള്ള വിവാഹ ആഘോഷത്തിന്‍റെ ഫോട്ടോകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ വിവാഹ ഫോട്ടോകളും ഹാർദിക് പാണ്ഡ്യയുടെ പേരും നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് സമൂഹമാധ്യമത്തിൽ അഭ്യൂഹങ്ങൾ പരന്നത്. ഐ.പി.എല്ലിൽ മുംബൈയുടെ മത്സരങ്ങളിൽ നടാഷയുടെ അസാന്നിധ്യവും സംശയം ബലപ്പെടുത്തി. പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെ ഹാർദിക് വിദേശത്തേക്ക് പോയിരുന്നു. ഹാർദിക് നായകനായുള്ള ആദ്യ സീസണിൽതന്നെ മുംബൈ പോയന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്ത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരിക്കും താഴെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഫോമിലല്ലാത്ത താരത്തെ ട്വന്‍റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു. 2020 മേയിലാണ് പാണ്ഡ്യയും സെര്‍ബിയൻ നടിയും മോഡലുമായ നടാഷയും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഒരു മകനുണ്ട്. 2023 ഫെബ്രുവരിയിൽ വിഹാഹ ചടങ്ങുകൾ വീണ്ടും നടത്തിയിരുന്നു.

Tags:    
News Summary - Natasha Stankovic restores wedding pics with Hardik Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.