നേപ്പാൾ ക്രിക്കറ്റ് താരത്തിന് വിസ നിഷേധിച്ച് യു.എസ്; ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കാനാവില്ല

കാഠ്മണ്ഡു: ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കാനായി യു.എസിലേക്ക് വരാനിരുന്ന നേപ്പാൾ ക്രിക്കറ്റ് താരത്തിന് വിസ നിഷേധിച്ചു. നേപ്പാൾ ക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരനായ സന്ദീപ് ലാമിച്ചനെക്കാണ് യു.എസ് വിസ നിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ലാമിച്ചനെക്ക് വിസനിഷേധിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് താരത്തിന്റെ ആദ്യ അപേക്ഷ യു.എസ് നിരസിച്ചത്. തുടർന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാളും സർക്കാരും വിസ അപേക്ഷയിൽ ഇടപ്പെട്ടു. എന്നാൽ, യു.എസ് വീണ്ടും അപേക്ഷ തള്ളുകയായിരുന്നു.

ലാമിച്ചനെക്ക് വിസ ലഭ്യമാക്കാൻ നയതന്ത്രലത്തിൽ ഇടപെടലുണ്ടായി. നേപ്പാൾ സർക്കാറും വിദേശകാര്യമന്ത്രാലയവും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും വിസ ലഭ്യമാക്കാൻ ഇടപ്പെട്ടുവെന്ന് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

കാഠ്മണ്ഡുവിലെ യു.എസ് എംബസിയും മറ്റ് യു.സ് ഉദ്യോഗസ്ഥരും ലോകകപ്പിന് എത്തുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വിസ ലഭ്യമാക്കാൻ പ്രവർത്തിക്കുകയാണ്. ഒരാൾക്ക് വിസനിഷേധിക്കപ്പെട്ടത് മാത്ര മുൻനിർത്തി ഇക്കാര്യത്തിൽ പ്രതികരിക്കാനാവില്ലെന്നും വിസ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും നേപ്പാളിലെ യു.എസ് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

നേപ്പാളിലെ പ്രമുഖ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ ലാമിച്ചനെ 2022 ഒക്ടോബറിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായിട്ടുണ്ട്. 18 വയസുള്ള കൗമാരക്കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2024 ജനുവരിയിൽ വിചാരണക്കൊടുവിൽ ഇയാളെ കീഴ്ക്കോടതി ശിക്ഷിച്ചുവെങ്കിലും ഹൈകോടതി ഇയാളുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു. തുടർന്ന് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ ഇയാൾക്ക് വീണ്ടും കളിക്കാനുള്ള അനുമതി നൽകി.

വെസ്റ്റ്ഇൻഡീസിലും യു.എസിലുമായാണ് ഈ വർഷത്തെ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ജൂൺ ഏഴിന് നെതർലാൻഡ്സിനെതിരെയാണ് നേപ്പാളിന്റെ ആദ്യ ലോകകപ്പ് മത്സരം.

Tags:    
News Summary - Nepal's Lamichhane denied US visa, will miss T20 World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.