'എന്തൊരു ക്യാച്'​; ഇത്​ നിങ്ങൾ കണ്ടിരിക്കണം VIDEO

ക്രിക്കറ്റിൽ ഫീൽഡിങ്ങിന്‍റെ പ്രാധാന്യം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്​. തകർപ്പൻ സേവുകളും ക്യാച്ചുകളുമെല്ലാം അനുദിനം അരങ്ങുവാഴുന്ന കളിക്കളത്തിൽ ഇന്ന്​ ചർച്ചയായത്​ നെതർലൻഡ്​ താരം ലോഗൻ വാൻ ബീക്കിന്‍റെ തകർപ്പൻ ക്യാച്ചാണ്​.

ന്യൂസിലൻഡിലെ സൂപ്പർ സ്​മാഷ്​ ക്രിക്കറ്റ്​ ടൂർണമെന്‍റിനിടെയാണ്​ സംഭവം. നോർതർ നൈറ്റ്​സും വെല്ലിങ്​ടണും തമ്മിലുള്ള മത്സരത്തിനിടെ പത്താംഓവറിലായിരുന്നു സംഭവം. നൈറ്റ്​സിന്‍റെ ബ്രെറ്റ്​ ഹാംപ്​റ്റൺ ഉയർത്തിയടിച്ച പന്ത്​ അതിവേഗത്തിൽ ഓടിയെത്തി വാർബീക്​ പറന്നുപിടിക്കുകയായിരുന്നു.

സഹതാരങ്ങളും കമന്‍ററിയുമെല്ലാം വാൻബീകിനെ അഭിനന്ദനം കൊണ്ട്​ മൂടി. ഇംഗ്ലണ്ട്​ സൂപ്പർ താരം ബെൻസ്​റ്റോക്​സ്​ അതിഗംഭീരമാണെന്നാണ്​ ക്യാച്ചിനെ വിശേഷിപ്പിച്ചത്​.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്​ത വെല്ലിങ്​ടൺ ഉയർത്തിയ 185 റൺസ്​ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നോർതേൺ നൈറ്റ്​സിന്​ 15.2 ഓവറിൽ 105 റൺസ്​ എടുക്കാനേ സാധിച്ചുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.