ബംഗളൂരു: ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും മികവിൽ പാകിസ്താനെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് കിവികൾ അടിച്ചെടുത്തത്.
രചിൻ രവീന്ദ്ര 95 പന്തിൽ ഒരു സിക്സും 15 ഫോറുമടക്കം 108 റൺസടിച്ചപ്പോൾ ടീമിൽ തിരിച്ചെത്തിയ കെയ്ൻ വില്യംസൺ 79 പന്തിലാണ് 95 റൺസ് അടിച്ചുകൂട്ടിയത്. രണ്ട് സിക്സും 10 ഫോറുമടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. രവീന്ദ്രയെ മുഹമ്മദ് വസീമിന്റെ പന്തിൽ സൗദ് ഷകീലും വില്യംസണെ ഇഫ്തിഖാർ അഹ്മദിന്റെ പന്തിൽ ഫഖർ സമാനും പിടികൂടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 142 പന്തിൽ 180 റൺസാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച െഗ്ലൻ ഫിലിപ്സ് (25 പന്തിൽ 41), ഓപണർ ഡെവോൺ കോൺവെ (39 പന്തിൽ 35), ഡാറിൽ മിച്ചൽ (18 പന്തിൽ 29), മാർക് ചാപ്മാൻ (27 പന്തിൽ 39), മിച്ചൽ സാന്റ്നർ (17 പന്തിൽ പുറത്താവാതെ 26) എന്നിവരും മികച്ച പിന്തുണ നൽകി.
പാകിസ്താനു വേണ്ടി മുഹമ്മദ് വസീം മൂന്നും ഹസൻ അലി, ഇഫ്തിഖാർ അഹ്മദ്, ഹാരിസ് റഊഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.