ഇന്ത്യയടക്കമുള്ളവർ പിന്തുണച്ചു; ഗ്രെഗ്​ ബാർ​േക്ല ഐ.സി.സി ചെയർമാൻ

ദുബൈ: രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിനെ(ഐ.സി.സി) ഇനി ന്യൂസിലൻഡ്​ ക്രിക്കറ്റ്​ തലവൻ ഗ്രെഗ്​ ബാർ​േക്ല നയിക്കും. ചൊവ്വാഴ്​ച നടന്ന വോ​ട്ടെടുപ്പിൽ സിംഗപ്പൂരി​െൻറ ഇംറാൻ ഖ്വാജയെ തോൽപിച്ചാണ്​ ഗ്രെഗ്​ ബാർ​േക്ല ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്​. 16 അംഗരാജ്യങ്ങൾ പ​ങ്കെടുത്ത വോ​ട്ടെടുപ്പിൽ ബാർ​േക്ലക്ക്​ 11 പേരുടെ പിന്തുണ ലഭിച്ചു. ​​

ഐ.സി.സിയിലെ പ്രധാനികളായ ഇന്ത്യ, ഇംഗ്ലണ്ട്​, ആസ്​ട്രേലിയ, ന്യൂസിലൻഡ്​ എന്നിവരുടെ പിന്തുണ ബാർ​േക്ലക്കായിരുന്നു. പാകിസ്​താനായിരുന്നു ഇംറാൻ ഖ്വാജക്കായി ശക്​തമായി രംഗത്തിറങ്ങിയത്​. മുൻ ബി.സി.സി.ഐ പ്രസിഡൻറ് ശശാങ്ക്​ മനോഹറി​െൻറ പിൻഗാമിയായാണ്​ ബാർ​േക്ല രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലി​െൻറ ഭരണചക്രമേറ്റെടുക്കുന്നത്​

Tags:    
News Summary - New Zealand's Greg Barclay elected ICC chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.