ഐ.പി.എൽ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിൻഡീസ് താരമായി നികോളാസ് പൂരാൻ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ കൊച്ചി വേദിയാവുന്ന താരലേലത്തിൽ ഇംഗ്ലീഷ് താരങ്ങളെ റെക്കോർഡ് തുകയ്ക്കാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുന്നത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ യുവതാരം സാം കറന് പഞ്ചാബ് കിങ്സ് നൽകിയത് 18.5 കോടി രൂപയാണ്. സാം കറനാണ് ഇത്തവണത്തെ ഏറ്റവും വിലയേറിയ താരവും.

അതേസമയം, വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നികോളാസ് പൂരാൻ, ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിൽ അപൂർവ റെക്കോർഡാണ് കുറിച്ചത്. ഐപിഎൽ താരലേല ചരിത്രത്തിലെ ഏറ്റവും വില കൂടിയ വെസ്റ്റ് ഇൻഡീസ് താരമായി നിക്കോളാസ് പൂരാൻ ഇന്ന് മാറി. 16 കോടി രൂപയ്ക്കാണ് 27കാരനായ താരത്തെ ലഖ്നോ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) സ്വന്തമാക്കിയത്.

ഐപിഎൽ 2022 ലേലത്തിലെ സ്വന്തം റെക്കോർഡ് തന്നെയാണ് പൂരാൻ തകർത്തത്. അന്നത്തെ ലേലത്തിൽ 10.75 കോടി രൂപയ്ക്ക് പൂരാനെ എസ്ആർഎച്ച് ആയിരുന്നു വാങ്ങിയത്. ഐപിഎൽ 2023 ലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് അദ്ദേഹത്തെ റിലീസ് ചെയ്യുകയായിരുന്നു.

അതേസമയം, 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഇത്തവണത്തെ താരലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി മാറി.

Tags:    
News Summary - Nicholas Pooran becomes most expensive WI player in IPL auction history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.