ഇന്ത്യൻ ക്രിക്കറ്റ്​ ടീം മെനു; 'ബീ​ഫും പ​ന്നി​യി​റ​ച്ചി​യും പാ​ടി​ല്ല; ഹ​ലാ​ൽ ഭ​ക്ഷ​ണം മാ​ത്രം'

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​െൻറ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ബീ​ഫി​നും പ​ന്നി​യി​റ​ച്ചി​ക്കും സ്ഥാ​ന​മി​ല്ല. മാ​ത്ര​മ​ല്ല, എ​ല്ലാ ഭ​ക്ഷ​ണ​വും ഹ​ലാ​ൽ ആ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം. എ​ൻ.​ഡി.​ടി.​വിയാണ്​ ടീം ​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

ശാ​രീ​രി​ക​ക്ഷ​മ​ത​ക്കും മി​ക​ച്ച ഭ​ക്ഷ​ണ​രീ​തി​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു ഭ​ക്ഷ​ണ​ക്ര​മം ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​റ്റു താ​ൽ​പ​ര്യ​ങ്ങ​ളൊ​ന്നും ഇ​തി​ലി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​​െൻറ 'കാ​റ്റ​റി​ങ്​ റി​ക്വ​യ​ർ​മെൻറ്​​സ്​ ആ​ൻ​ഡ്​ മെ​നു'​വി​ലാ​ണ്​ ഈ ​നി​ർ​ദേ​ശ​ങ്ങ​ളു​ത​േ​ത്ര. ഒ​രു രൂ​പ​ത്തി​ലു​ള്ള ബീ​ഫും പ​ന്നി​യി​റ​ച്ചി​യും വി​ള​മ്പ​രു​ത്​ എ​ന്ന്​ പ​റ​യു​ന്ന മെ​നു​വി​ൽ എ​ല്ലാ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും ഹ​ലാ​ലാ​യി​രി​ക്ക​ണ​മെ​ന്ന്​ പ്ര​ത്യേ​ക നി​ർ​ദേ​ശ​വു​മു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Tags:    
News Summary - No pork and beef, only Halal meat: Indian cricket team's new diet plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.