മുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിൽ ടോസ് ന്യൂസിലാൻഡിന്. ബാറ്റിങ്ങാണ് ക്യാപ്റ്റൻ ടോം ലഥാം തെരഞ്ഞെടുത്തത്. ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലാൻഡ് നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. സൂപ്പർ പേസർ ജസപ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നൽകി. മുഹമ്മദ് സിറാജാണ് പകരമെത്തുന്നത്. പൂണെ ടെസ്റ്റിൽ കിവികളുടെ ഹീറോയായ മിച്ചൽ സാന്‍റ്നർ പരിക്കിനെ തുടർന്ന് പുറത്താണ്. ഇഷ് സോധിയാണ് പകരമെത്തുന്നത്. പേസർ ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്രിയും ടീമിലെത്തി.
മുംബൈയിലെ വാങ്കെഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആശ്വാസ ജയം തേടിയാണ് ഇന്ത്യ എത്തുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമായാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാാധ്യത് നിലിനിർത്താൻ ഇന്ത്യക്ക് ഇനിയുള്ള ആറ് ടെസ്റ്റിൽ നിന്നും നാലെണ്ണം വിജയിക്കണമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അടുത്ത് അഞ്ച് ടെസ്റ്റ് മത്സരം ആസ്ട്രേലിയക്കെതിരെയാണ്
വാങ്കെഡെയിൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളത്. ആദ്യദിനം പേസർമാർക്ക് ചെറിയ ആനുകൂല്യം ലഭിക്കും. രണ്ടാംദിനം മുതൽ പിച്ച് സ്പിന്നിന് അനുകൂലമാകും.
മൂന്നാം മത്സരത്തിനുള്ള ടീമുകൾ-
ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), യശ്വസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ന്യൂസിലാൻഡ്-ടോം ലഥാം, ഡെവൺ കോൺവെ, വിൽ യങ്, രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്രി, അജാസ് പട്ടേൽ, വിൽ ഓ റൂക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.