ഞങ്ങള്‍ 600 റണ്‍സ് അടിക്കുന്ന കാലം വിദൂരമല്ല; ടെസ്റ്റില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഇംഗ്ലീഷ് ഉപനായകന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം 600 റണ്‍സ് എടുക്കുന്ന കാലം വിദൂരമല്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഒല്ലി പോപ് വിശ്വസിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണോത്മക സമീപനം 'ബാസ് ബോള്‍' പിന്തുടരുന്ന ഇംഗ്ലണ്ട് ടീം മികച്ച നിലയില്‍ മുന്നേറുന്നുണ്ട്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നവീകരിക്കപ്പെട്ട അക്രമ രീതി അവരെ മുന്നേറാന്‍ സഹായിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്.

പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് വീശുന്ന പോപ് നിഷ്‌കരുണമായ കളി രീതി ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാണെന്ന് പറയുന്നു. കളി മനസിലാക്കിക്കൊണ്ട് തന്നെ തങ്ങളുടെ സ്വതസിദ്ധമായ കളിക്കുന്നതാണ് ടീമിന് ആവശ്യമെന്നും പോപ് പറഞ്ഞു.

' എപ്പോഴും അറ്റാക്ക് ചെയ്യാനുള്ള ആര്‍ജവം ടീമിനുണ്ട്, എന്നാല്‍ നിലവില്‍ അതിനേക്കാള്‍ കുറച്ചുകൂടിയാണ് ഈ ബാറ്റിങ് ലൈനപ്പ്. ഒരു നിഷ്‌കരുണമായ ബാറ്റിങ് ലൈനപ്പ് ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നാലും സ്വന്തം ശൈലിയിലാണ് ഇപ്പോള്‍ കളിക്കുന്നത്. തീര്‍ച്ചയായും അഗ്രസീവും നിഷ്‌കരുണവുമാകുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാണ്,' പോപ് പറഞ്ഞു.

ഭാവിയില്‍ എപ്പോഴെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിനം കൊണ്ട് അഞ്ഞൂറോ അറുന്നൂറൊ റണ്‍സ് ടീം നേടിയേക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

' എന്നോട് ആളുകള്‍ ചോദിച്ചിരുന്നു ആരുടെയെങ്കിലും നിര്‍ദേശ പ്രകാരമാണോ ഇങ്ങനെ കളിക്കുന്നതെന്ന്. പക്ഷെ അങ്ങനെയല്ല ഞങ്ങള്‍ കളിക്കുന്നത്, ചില ദിവസങ്ങളില്‍ ഞങ്ങള്‍ 280-300 റണ്‍സ് അടിച്ചേക്കാം, അത് കുഴപ്പമില്ല കാരണം ഞങ്ങള്‍ സാഹചര്യങ്ങളെ പഠിക്കുവായിരിക്കും. എന്നാല്‍ ഭാവിയില്‍ 500 റണ്‍സൊ 600 റണ്‍സൊ ഒരു ദിനത്തില്‍ നേടിയേക്കാം, അത് വലിയ കാര്യമായിരിക്കും,' പോപ് പറഞ്ഞു.

2022ലെ പാകിസ്ഥാന്‍ പരമ്പരയില്‍ ഇംഗ്ലണ്ട് ഒരു ദിനം 506 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ നിലവില്‍ നടക്കുന്ന പരമ്പരയില്‍ ബര്‍മിങ്ഹാമില്‍ നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ മുന്നേറാന്‍ ഇത് സഹായിക്കും.

Tags:    
News Summary - Ollie Pope says England Can score 600 runs in a single day of test cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.