ചാ​മ്പ്യ​ന്മാ​ർ​ക്ക് ഓ​റ​ഞ്ച് ച​ല​ഞ്ച്; ഇം​ഗ്ലണ്ട് ഇന്ന് നെതർലൻഡ്സിനെതിരെ

പു​ണെ: ഏ​ഴി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും തോ​റ്റ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​ന് ബു​ധ​നാ​ഴ്ച എ​തി​രാ​ളി​ക​ൾ നെ​ത​ർ​ല​ൻ​ഡ്സ്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ജ​യ​ത്തി​ലൂ​ടെ ല​ഭി​ച്ച ര​ണ്ട് പോ​യ​ന്റു​മാ​യി ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഇം​ഗ്ലീ​ഷു​കാ​രി​പ്പോ​ൾ. ഇ​തി​ൽ മാ​റ്റം​വ​രാ​നും ചാ​മ്പ്യ​ൻ​സ് ട്രോ​ഫി യോ​ഗ്യ​ത​യെ​ങ്കി​ലും ല​ഭി​ക്കാ​നും ഓ​റ​ഞ്ച് പ​ട​ക്കും തു​ട​ർ​ന്ന് പാ​കി​സ്താ​നു​മെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യം അ​നി​വാ​ര്യം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ട്ടി​മ​റി​ച്ച നെ​ത​ർ​ല​ൻ​ഡ്സാ​വ​ട്ടെ ബം​ഗ്ലാ​ദേ​ശി​നെ കൂ​ടി തോ​ൽ​പി​ച്ച് നാ​ല് പോ​യ​ന്റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ഇം​ഗ്ല​ണ്ടി​നെ​യും അ​വ​സാ​ന ക​ളി​യി​ൽ ഇ​ന്ത്യ​യെ​യും തോ​ൽ​പി​ച്ച് സെ​മി​യി​ലെ​ത്താ​മെ​ന്ന അ​തി​മോ​ഹ​മൊ​ന്നും ഡ​ച്ചു​കാ​ർ​ക്ക് ബാ​ക്കി​യി​ല്ലെ​ങ്കി​ലും ചാ​മ്പ്യ​ൻ​സ് ട്രോ​ഫി വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന് ജ​യി​ച്ചാ​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാം നെ​ത​ർ​ല​ൻ​ഡ്സി​ന്.

Tags:    
News Summary - Orange Challenge for Champions-England vs Netherlands on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.