ലണ്ടൻ: ഓവൽ ടെസ്റ്റിന്‍റെ സൂപ്പർ ൈക്ലമാക്സ് എന്തായിരിക്കും?. അവസാന ദിനം രണ്ടാം സെഷൻ പുരോഗമിക്കുേമ്പാൾ ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടത് ആറു വിക്കറ്റുകൾ കൂടി. വിജയത്തിലേക്ക് വേണ്ട 222 റൺസിനായി പൊരുതണോ അതോ ഇന്ത്യൻ ബൗളിങ്ങിെന അതിജീവിച്ച് സമനിലക്കായി കളിക്കണമോ എന്ന സംശയത്തിലാണ് ഇംഗ്ലീഷ് ബാറ്റിങ് നിര.
ഒടുവിൽ വിവരം കിട്ടുേമ്പാൾ നാലിന് 145 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസിലെത്തിയ ഇംഗ്ലണ്ടിന് അഞ്ചാംദിനം മികവ് ആവർത്തിക്കാനായില്ല. ടീം സ്കോർ 100 പിന്നിട്ടപ്പോൾ കൃത്യം 50 റൺസുമായി റോറി ബേൺസ് പുറത്ത്. ഷർദുൽ ഠാക്കൂറിന്‍റെ പന്തിൽ ഋഷഭ് പന്തിന് പിടികൊടുത്താണ് ബേൺസ് പുറത്തായത്.
വൈകാതെ അഞ്ചുറൺസുമായി ഡേവിഡ് മലാൻ റൺഔട്ടായി. ടീം സ്കോർ 141ൽ നിൽേക്ക ക്ഷമയോടെ ക്രീസിലുറച്ച ഹസീബ് ഹമീദിനെ (63) രവീന്ദ്ര ജദേജ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് രണ്ടു റൺസെടുത്ത ഒലി പോപിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് പരുങ്ങി.
അഞ്ചാംദിനം 34 ഓവറാണ് ഇതുവരെ എറിഞ്ഞത്. കണക്കുപ്രകാരം 56 ഓവർ കൂടി ബാക്കിയുണ്ട്. ആശങ്കയിലായ ഇംഗ്ലീഷ് ബാറ്റിങ് നിര സമനിലക്ക് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.