ഏഷ്യാകപ്പിന് പാകിസ്താൻ ടീമായി; രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തി ഫഹീം അഷ്റഫ്

ഇസ്‍ലാമാബാദ്: 2023ലെ ഏഷ്യാകപ്പിനും അഫ്ഗാനിസ്താൻ പര്യടനത്തിനുമുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ നയിക്കുന്നത് ബാബർ അസം തന്നെയാണ്. ആൾറൗണ്ടർ ഷദാബ് ഖാൻ ആണ് വൈസ് ക്യാപ്റ്റൻ. ന്യൂസിലാൻഡ് പര്യടനത്തിൽ ഉണ്ടായിരുന്ന ഷാൻ മസൂദ്, ഇഹ്സാനുല്ല എന്നിവരെ ഒഴിവാക്കി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആൾറൗണ്ടർ ഫഹീം അഷ്റഫ് ടീമിൽ തിരിച്ചെത്തിയതാണ് അപ്രതീക്ഷിത മാറ്റം. 2021 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഫഹീം അവസാനമായി പാകിസ്താൻ ജഴ്സിയിൽ കളിച്ചത്. 18 അംഗ ടീമിലുള്ള സൗദ് ഷക്കീൽ അഫ്ഗാൻ പര്യടനത്തിന് മാത്രമാണുണ്ടാകുക.

ടീം അംഗങ്ങൾ: ബാബർ അസം (ക്യാപ്റ്റൻ) ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ) ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പർമാർ), അബ്ദുല്ല ഷഫീഖ്, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, ഇഫ്തിഖാർ അഹമ്മദ്, ഇമാമുൽ ഹഖ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് വസീം ജൂനിയർ, സൗദ് ഷക്കീൽ, നസീം ഷാ, ആഗാ സൽമാൻ, ഷഹീൻ അഫ്രീദി, ത്വയ്യിബ് താഹിർ, ഉസാമ മിർ. 

Tags:    
News Summary - Pakistan team for Asia Cup; Faheem Ashraf is back after two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.