ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ആരാധകർക്ക് വിസ എളുപ്പമാക്കാൻ പാകിസ്താൻ ക്രിക്കറ്റ്; ഇന്ത്യൻ ടീം പോകുമോ?

അടുത്ത വർഷം പാകിസ്താനിൽ വെച്ച് നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ആരാധകർക്ക് എളുപ്പം പങ്കെടുക്കാനായുള്ള പദ്ധതികളുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിസ പ്രൊസസിനായി ഒരു പ്രോ ആക്ടീവ് അപ്രോച്ച് നടക്കാനുന്നതാ‍യി പി.സി.ബി ചെയർമാൻ മൊഹ്സിന് നഖ്വി അറിയിച്ചു

'ഇന്ത്യൻ ആരാധകർക്കായി ഞങ്ങൾ പ്രത്യേക ടിക്കറ്റ ക്വോട്ട നൽകുന്നതാണ്. അതുപോലെ വിസ ഇഷ്വറൻസ് പോളിസിയുമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ,' പി.സി.ബി ചെയർമാൻ.

2025 ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി മത്സരം ആരംഭിക്കുന്നത്. മാർച്ച് 9നാണ് ഫൈനൽ മത്സരം. ഇന്ത്യൻ ടീം പാകിസ്താനിൽ വെച്ച് കളിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയൊന്നുമില്ല. ഇന്ത്യൻ സർക്കാരിന്‍റെ പോളിസിക്കായി കാത്തിരിക്കുകയാണ് ബി.സി.സി.ഐ അതിന് ശേഷം മാത്രമെ പാകിസ്താനിലേക്ക് യാത്ര ചെയ്യണൊയെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയുള്ളൂ.

2008ന് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാനെത്തിയിട്ടില്ല. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരങ്ങൾ ഇന്ത്യയിൽ വെച്ചോ ന്യൂട്രെൽ സ്റ്റേഡിയങ്ങളിലോയാണ് നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇന്ത്യ പാകിസ്താനിലേക്ക് വരുമെന്നാണ് പി.സി.ബി പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - PCB chairman promises easy visas for Indian fans, 'special quota' for 2025 CT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.