അബൂദബി: ട്വന്‍റി20യിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ്വേട്ടക്കാരനെന്ന നേട്ടം ഇനി പിയൂഷ് ചൗളക്ക് സ്വന്തം. വെള്ളിയാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് ലെഗ് സ്പിന്നർ നേട്ടം സ്വന്തമാക്കിയത്.
ഹൈദരാബാദിെന്റ മുഹമ്മദ് നബിയെ ഒമ്പതാം ഓവറിൽ പുറത്താക്കിയാണ് ചൗള അമിത് മിശ്രയെ പിന്തള്ളിയത്. 236 മത്സരങ്ങളിൽ നിന്നായി മിശ്ര 262 വിക്കറ്റാണ് വീഴ്ത്തിയത്. 249 മത്സരങ്ങളിൽ നിന്നാണ് ചൗള 263 വിക്കറ്റ് വീഴ്ത്തിയത്.
ഇരുവരും ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലുമുണ്ട്. 166 വിക്കറ്റുമായി മിശ്ര പട്ടികയിൽ രണ്ടാമതും 157 വിക്കറ്റുമായി ചൗള നാലാമതുമാണ്.
മത്സരത്തിൽ അഞ്ച് ക്യാച് എടുത്ത മുൻ അഫ്ഗാനിസ്താൻ നായകൻ മുഹമ്മദ് നബിയും ഐ.പഎി.എൽ റെക്കോഡിട്ടു. അബൂദബിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ 42 റൺസിന് തോൽപിച്ചെങ്കിലും മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.