ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ കോവിഡ് വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തുേമ്പാൾ ചില മിന്നുന്ന പ്രകടനങ്ങൾ നാം കണ്ടു. രാജസ്ഥാൻ റോയൽസ് താരങ്ങളായ സഞ്ജു സാംസണിനും (119 vs പഞ്ചാബ് കിങ്സ്) ജോസ് ബട്ലർക്കുമൊപ്പം (124 vs ഹൈദരാബാദ്) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ദേവ്ദത്ത് പടിക്കലും (101* vs രാജസ്ഥാൻ) സീസണിലെ സെഞ്ചൂറിയനായി.
മൂന്ന് സെഞ്ച്വറികൾ മാത്രമാണ് കാണാനായതെങ്കിലും സീസൺ മുഴുമിപ്പിക്കാനായിരുന്നെങ്കിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ കൂടി സെഞ്ച്വറി നമുക്ക് കാണാനാകുമായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.
പഞ്ചാബ് കിങ്സ് ബാറ്റ്സ്മാൻ ഷാറൂഖ് ഖാനാണ് സീസണിൽ െസഞ്ച്വറി നേടാൻ സാധ്യതയുള്ള ഇന്ത്യൻ താരമായി സേവാഗ് ഉയർത്തിക്കാണിക്കുന്നത്. ഐ.പി.എൽ താരലേലത്തിൽ 5.5 കോടി രൂപ മുടക്കിയാണ് തമിഴ്നാട് ബാറ്റ്സ്മാനെ പഞ്ചാബ് സ്വന്തമാക്കിയത്.
'ഐ.പി.എല്ലിൽ വരവറിയിച്ച കീറൺ പൊള്ളാർഡിനെയാണ് അവനെ കാണുേമ്പാൾ എനിക്ക് ഓർമ വരുന്നത്. ക്രീസിൽ നിന്ന് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാനുള്ള കഴിവുള്ള അവന് പിന്നാലെയായിരുന്നു അന്ന് എല്ലാവരും. ഷാറൂഖിനും അതേ കഴിവുകളുണ്ട്. ഇതുവരെ ചെറിയ ഇന്നിങ്സുകൾ മാമ്രാണ് കളിച്ചതെങ്കിലും ബാറ്റിങ് ലെനപ്പിൽ മുകളിലേക്ക് വന്നാൽ ഷാറൂഖിന്‍റെ തനി സ്വരൂപം നമുക്ക് കാണാനാകും' -സേവാഗ് ക്രിക്ബസിനോട് പറഞ്ഞു. കരീബിയൻ ബാറ്റ്സ്മാനായ കീറൺ പൊള്ളാർഡിന്‍റെ ബാറ്റിങ് ശൈലിയോട് സാമ്യതയുള്ള ഷാറൂഖ് ഖാനെ പഞ്ചാബ് കോച്ച് അനിൽ കുംബ്ലെയും മുമ്പ് വാഴ്ത്തിയിരുന്നു.
എട്ട് മത്സരങ്ങളിൽ നിന്ന് 107 റൺസാണ് ഷാറൂഖ് ഇതുവരെ നേടിയത്. ബാറ്റിങ് ഓർഡറിൽ താഴെ ബാറ്റ് ചെയ്ത ഷാറൂഖ് 6*, 47, 15*, 22, 13, 0, 4 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. സ്ഥാനക്കയറ്റം ലഭിച്ചാൽ ഷാറൂഖ് ഉറപ്പായും മുന്നക്കം കടക്കുമെന്നാണ് സേവാഗ് പറയുന്നത്.
പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ ഇനിയും ഷാറൂഖ് സെഞ്ച്വറി നേടിയിട്ടില്ല. 92* ഉം 69* ഫസ്റ്റ്ക്ലാസിലെയും ലിസ്റ്റ് എയിലെയും താരത്തിന്‍റെ ഉയർന്ന സ്കോറുകൾ. സീസൺ പുനരാരംഭിക്കുേമ്പാൾ ഷാറൂഖ് തിളങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ആദ്യ എട്ട് മത്സരങ്ങളിൽ മൂന്ന് ജയവുമായി ആറാമതാണ് പഞ്ചാബ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.