അഹമ്മദാബാദ്: ഐ.പി.എല്ലിൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 34 റൺസിെൻറ ഗംഭീര വിജയവുമായി ട്രാക്കിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മുന്നോട്ടുവെച്ച 180 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ കാര്യമായൊന്നും ചെയ്യാനാകാതെയാണ് ആർ.സി.ബിയുടെ വീഴ്ച്ച. നായകൻ കോഹ്ലിയും (35), രജത് പടിദാറും (31) വാലറ്റത്ത് ഹർഷൽ പേട്ടലും മാത്രമാണ് (31) അൽപ്പമെങ്കിലും പൊരുതിയത്. 13 പന്തിൽ മൂന്ന് ബൗണ്ടറികളും രണ്ട് കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർഷലിെൻറ ഇന്നിങ്സ്. സ്കോർ: പഞ്ചാബ് - 179 (5 wkts, 20 Ov), ബാംഗ്ലൂർ - 145 (8 wkts, 20 Ov).
പഞ്ചാബ് ബൗളർമാരുടെ സ്ഥിരതയോടെയുള്ള പന്തേറാണ് ബാംഗ്ലൂരിനെ കുരുക്കിയത്. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകൾ പിഴുത ഹർപ്രീത് ബ്രാറാണ് ബാംഗ്ലൂരിെൻറ നടുവൊടുച്ചത്. രവി ബിഷ്ണോയി നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. തോൽവിയോടെ ബാംഗ്ലൂർ പോയിൻറ് പട്ടികയിൽ മൂന്നാമതായി. പഞ്ചാബ് ഏഴ് കളികളിൽ മൂന്ന് വിജയങ്ങളുമായി അഞ്ചാമതാണ്.
പഞ്ചാബിന് വേണ്ടി 91 റൺസുമായി നായകൻ കെ.എൽ രാഹുലായിരുന്നു പടനയിച്ചത്. 57 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലിെൻറ 91 റൺസ്. വെടിക്കെട്ടുമായി ക്രിസ് ഗെയിലും മുന്നിട്ടിറങ്ങിയതോടെ ടീം സ്കോർ കുതിച്ചു. 24 ബോളില്‍ 46 റണ്‍സ് നേടിയ ഗെയിലിെൻറ ബാറ്റിൽ നിന്നും ആറു ബൗണ്ടറികളും രണ്ടു സിക്‌സറും പിറന്നിരുന്നു. കൈല്‍ ജാമിസണെറിഞ്ഞ ഒരോവറില്‍ അഞ്ചു ബൗണ്ടറികളാണ് ഗെയ്ല്‍ പറത്തിയത്. തെൻറ കരിയറിൽ രണ്ടാം തവണയാണ് ഗെയിൽ ഇൗ നേട്ടം കുറിക്കുന്നത്. അവസാന അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് 60 റണ്‍സാണ് അടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.