ഷാർജ: വിജയിക്കാൻ വെറും 126 റൺസ് തേടിയിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഷോക് ട്രീറ്റ്മെന്റ് നൽകി പഞ്ചാബ് കിങ്സ് ബൗളർമാർ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ചുറൺസകലെ ഹൈദരാബാദിനെ വീഴ്ത്തി പഞ്ചാബ് വിജയ വഴിയിൽ തിരിച്ചെത്തുകയായിരുന്നു. വിജയത്തോടെ പത്തുകളികളിൽ നിന്നും എട്ട് പോയന്റുമായി പഞ്ചാബ് േപ്ല ഓഫ് സാധ്യതകൾ സജീവമാക്കിയപ്പോൾ ഒൻപത് കളികളിൽ നിന്നും രണ്ട് പോയന്റ് മാത്രമുള്ള ഹൈദരാബാദിന്റെ േപ്ല ഒാഫ് പ്രതീക്ഷകൾ അവസാനിച്ചു.
24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവി ബിഷ്ണോയിയും നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഹൈദരാബാദിനെ വരിഞ്ഞുകെട്ടിയത്. 29 പന്തിൽ 47 റൺസെടുത്ത ജേസൺ ഹോൾഡർ മാത്രമാണ് ഹൈദരബാദ് നിരയിൽ തിളങ്ങിയത്. വമ്പൻ താരങ്ങളായ ഡേവിഡ് വാർണർ രണ്ടും കെയ്ൻ വില്യംസൺ ഒന്നും റൺസെടുത്ത് പുറത്തായി.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത നായകൻ വില്യംസന്റെ തീരുമാനം ശരിവെച്ചാണ് ഹൈദരാബാദ് ബൗളർമാർ പന്തെറിഞ്ഞത്. ജാസൺ ഹോൾഡറും റാശിദ് ഖാനും ഉഗ്ര രൂപം പുറത്തെടുത്തപ്പോൾ പഞ്ചാബ് ബാറ്റിങ് നിര വെള്ളം കുടിച്ചു. ആദ്യം കെ.എൽ. രാഹുലിനെയും മായങ്ക് അഗർവാളിനെയും രണ്ടാം വരവിൽ ദീപക് ഹൂഡയെയും മടക്കിയാണ് ഹോൾഡർ മിടുക്കറിയിച്ചത്.
മോശമല്ലാത്ത കൃത്യതയോടെ പന്തെറിഞ്ഞ അഫ്ഗാൻ താരം റാശിദ് ഖാൻ ഗെയ്ലിനെ മടക്കിയത് എതിരാളികളുടെ പ്രതീക്ഷകൾ തകർത്തു. റാശിദ് ഖാെൻറ നാലു പന്ത് നേരിട്ട് രണ്ടു റൺസ് നേടിയ ഗെയ്ൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് അതിവേഗം മടങ്ങിയത്.
ഹൈദരാബാദ് നിരയിൽ ഒരാൾ പോലും അർധ സെഞ്ച്വറി പൂർത്തിയാക്കിയില്ല. ഓപണർ രാഹുൽ നേടിയത് 21 റൺസ്. ഏറ്റവും കൂടുതൽ റൺസെടുത്ത ഐഡൻ മർക്റം 27ഉം. അഗർവാൾ, നികൊളാസ് പൂരൻ എന്നിവർ ഒറ്റയക്കത്തിൽ മടങ്ങി. ഹൈദരാബാദ് നിരയിൽ പന്തെടുത്തവരിലേറെയും വെളിച്ചപ്പാടായപ്പോൾ ഭുവനേശ്വർ കുമാർ തല്ലുവാങ്ങി. 34 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റെടുത്തതു മാത്രമാണ് നേട്ടം. സന്ദീപ് ശർമയും അബ്ദുൽ സമദും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.