മൊഹാലി: പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 215 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റേന്തിയ ശിഖർ ധവാനും സംഘവും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. 42 പന്തുകളിൽ നാല് സിക്സും ഏഴ് ഫോറും സഹിതം 82 റൺസ് എടുത്ത ലിയാം ലിവിങ്സ്റ്റൺ ആണ് പഞ്ചാബ് ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. ജിതേഷ് ശർമ 27 പന്തുകളിൽ 49 റൺസും നായകൻ ധവാൻ 20 പന്തുകളിൽ 30 റൺസുമെടുത്തു.
പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ജയിച്ചത് പഞ്ചാബായിരുന്നു. മുംബൈയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തത്. ഇന്ന് മൊഹാലിയിൽ അതിന് പകരം വീട്ടാനാണ് രോഹിത് ശർമയും സംഘവും ശ്രമിക്കുന്നത്.
ഒമ്പത് മത്സരത്തില്‍ നിന്ന് അഞ്ചെണ്ണം ജയിച്ച പഞ്ചാബ് ആറാം സ്ഥാനത്തും എട്ട് മത്സരത്തില്‍ നിന്ന് നാല് പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.