സിഡ്നി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2021 പാതിവഴിയിൽ നിർത്തിവെച്ചതോടെ ഏറ്റവും കുടുതൽ ബുദ്ധിമുട്ടിയത് ആസ്ട്രേലിയൻ താരങ്ങളാണ്. ഇന്ത്യയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് യാത്രാനിരോധനമുണ്ടായിരുന്നതിനാൽ മാലദ്വീപ് വഴിയായിരുന്നു പലരും മടങ്ങിയത്.
ഇപ്പോൾ സിഡ്നിയിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിെൻറ ത്രില്ലിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ.
'ക്വാറൻറീനിെൻറ 14ാം ദിവസം , ഒരു രാത്രി കൂടി. എെൻറ കുഞ്ഞുങ്ങളെ വീണ്ടും കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല.' -കുടുംബചിത്രം സഹിതം വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യയിലെ കോവിഡ് ബാധ കണക്കിലെടുക്കുേമ്പാൾ കുട്ടുകാർക്കൊപ്പം വാർണർ ജന്മനാട്ടിൽ കാലുകുത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് വാർണറിെൻറ ഭാര്യ കാൻഡിസ് പ്രതികരിച്ചു.
സാമൂഹികമാധ്യമങ്ങളിൽ വളരെ സജീവമായ വാർണർ കഴിഞ്ഞ ദിവസം ഹൈദരാബാദ് ഐ.പി.എൽ നേടിയതിെൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
സീസണിൽ ഹൈദരാബാദിന് ക്ലച്ച് പിടിക്കാൻ സാധിക്കാതിരുന്നതോടെ ടീം മാനേജ്മെൻറ് നായക സ്ഥാനം കെയ്ൻ വില്യംസണിന് കൈമാറിയിരുന്നു. നായക സ്ഥാനം നഷ്ടമായതിന് പുറമെ ടീം ഇലവനിൽ നിന്നും വാർണർ പുറത്തായിരുന്നു. ഏഴുമത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ് പോയൻറ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.