ന്യൂഡൽഹി: രവി ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റിന്‍റെ വൻമതിൽ രാഹുൽ ദ്രാവിഡ് സീനിയർ ടീം കോച്ചാകുമെന്ന് ഏറെക്കുെറ ഉറപ്പിച്ചിരിക്കുകയായിരുന്നു ഏവരും. എന്നാൽ ഇക്കാര്യത്തിൽ അത്ര ഉറപ്പ് വരുത്താൻ വരേട്ടയെന്നാണ് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറയുന്നത്. കോച്ചാകാനുള്ള ഓഫർ ദ്രാവിഡ് സ്വീകരിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് താൻ ഇക്കാര്യങ്ങൾ അറിഞ്ഞതെന്ന് ദാദ വ്യക്തമാക്കി. ദ്രാവിഡ് കൂടുതൽ സമയം ചോദിച്ചതായും ഗാംഗുലി ആജ് തക്കിനോട് പറഞ്ഞു.
നിലവിൽ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി ഡയരക്ടറാണ് ദ്രാവിഡ്. കോച്ചാകാൻ വേണ്ടി ദ്രാവിഡിനെ സമീപിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ദ്രാവിഡ് ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഗാംഗുലി ഇടപട്ടതിന്‍റെ അടിസ്ഥാനത്തിൽ ദ്രാവിഡ് കോച്ചാകാൻ സമ്മതിച്ചെന്ന താരത്തിലായിരുന്നു അടുത്തിടെ വാർത്തകൾ പരന്നത്.
'അവൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ അപേക്ഷിക്കും. പ്രക്രിയ നടക്കണം. ഇപ്പോൾ അദ്ദേഹം എൻ.സി.എയുടെ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയിൽ എൻ.സി.എക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് ഞാൻ നേരത്തെ ദ്രാവിഡിനോട് സംസാരിച്ചു. അദ്ദേഹത്തിന് അത്ര താൽപ്പര്യമില്ലായിരുന്നു. സ്ഥിതി ഇപ്പോഴും സമാനമാണെന്ന് എനിക്ക് തോന്നുന്നു. അവൻ കുറച്ച് സമയം ചോദിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'-ഗാംഗുലി കൂട്ടിച്ചേർത്തു.
ഇന്ത്യൻ കോച്ച് സ്ഥാനം ഏറ്റെടുക്കാനായി ദ്രാവിഡിന് 10 കോടി രൂപയും ബോണസും ഓഫർ ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. എൻ.സി.എ തലവനായ ദ്രാവിഡിനിപ്പോൾ ഏഴുകോടിയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.