കാൺപൂർ: ഇതിഹാസ താരം രാഹുൽ ദ്രാവിഡ് കോച്ചായി എത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലാകെ ഒരു ഉണർവ് കൈവന്നിരിക്കുകയാണ്. ഇന്ത്യൻ ടീം ഹെഡ് കോച്ചയതിന് ശേഷം നടന്ന ആദ്യ പരമ്പരക്കിടെ നെറ്റ്സിൽ ത്രേഡൗൺ സ്െപഷ്യലിസ്റ്റായിട്ടായിരുന്നു ദ്രാവിഡിന്‍റെ ആദ്യ വരവ്. എന്നാലിപ്പോൾ ടെസ്റ്റ് പരമ്പരയിലേക്കെത്തുേമ്പാൾ നെറ്റ്സിൽ ഓഫ് സ്പിന്നറുടെ റോളിൽ ബാറ്റർമാർക്ക് പന്തെറിഞ്ഞ് കൊടുക്കുകയാണ് ദ്രാവിഡ്.
ദ്രാവിഡിന്‍റെ ബൗളിങ് പ്രകടനത്തിന്‍റെ വിഡിയോ ബുധനാഴ്ച ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ചേതേശ്വർ പുജാരക്കെതിരാണ് ദ്രാവിഡ് പന്തെറിഞ്ഞത്.
കളിക്കാരനായിരുന്ന കാലത്ത് തന്‍റെ ഓഫ് സ്പിൻ മികവിൽ ടെസ്റ്റിൽ ഒന്നും ഏകദിനത്തിൽ നാലും വിക്കറ്റുകൾ ദ്രാവിഡ് വീഴ്ത്തിയിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സുപ്രധാന താരങ്ങളിൽ പലർക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. രോഹ് ശർമയുടെയും വിരാട് കോഹ്ലിയുടെയും അഭാവത്തിൽ അജിൻക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ബാറ്റർ ശ്രേയസ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയാണ് കാൺപൂർ ടെസ്റ്റിലൂടെ. മുംബൈയിൽ നടക്കാൻ പോകുന്ന രണ്ടാം ടെസ്റ്റിന് നായകൻ വിരാട് കോഹ്ലി മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.