ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന് ഇന്ത്യൻ ക്രിക്കറ്റിന് ആമുഖം വേണ്ടതില്ല. തൊണ്ണൂറുകളുടെ പകുതി മുതൽ 2011 വരെ നീണ്ട കരിയറിൽ സർവ്വം ടീമിനായി സമർപ്പിച്ച താരം. പന്ത് അടിച്ചകറ്റുേമ്പാൾ ഗാലറിയിലുയരുന്ന ഉന്മാദ നിശ്വാസങ്ങൾക്കപ്പുറത്ത് ടീമിെൻറ വിജയത്തിന് പ്രാധാന്യം കൊടുത്ത കളിക്കാരൻ. മാന്യൻമാരുടെ കളിയെന്ന ക്രിക്കറ്റിെൻറ വിശേഷണത്തോട് കളിക്കകത്തും പുറത്തും നീതി പുലർത്തിയ താരം.
ടീമിെൻറ ആവശ്യാർഥം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറുള്ള വന്മതിൽ വേണ്ടി വന്നാൽ കീപ്പിങ് ഗ്ലൗസും അണിയും. വിരമിച്ചശേഷവും ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ഈ ഐ.പി.എൽ സീസണും സാക്ഷി.
പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ശേയസ് അയ്യർ, സഞ്ജു സാംസൺ, ഋഷഭ് പന്ത്, ദേ വ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, നവദീപ് സൈനി, നാഗർകോട്ടി, ഇഷാൻ കിഷൻ..ഐ.പി.എല്ലിലെ ബഹുവർണക്കുപ്പായങ്ങളിൽ ഇന്ത്യൻ യുവതാരങ്ങൾ അരങ്ങുവാഴുകയാണ്. സീനിയർ താരങ്ങളേക്കാളും വിദേശതാരങ്ങളേക്കാളും ശ്രദ്ധേയപ്രകടനങ്ങളാണ് ഇവരുടെ ബാറ്റിൽ നിന്നും പന്തിൽ നിന്നും പിറക്കുന്നത്. വിവിധ ടീമുകളിലാണെങ്കിലും ഇവരെയെല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ഒരു ഘടകമുണ്ട്. അതാണ് രാഹുൽ ദ്രാവിഡ്.
ഐ.പി.എല്ലിലെ ആർപ്പുവിളികൾക്കൊപ്പം ഇവരെല്ലാം ആഘോഷിക്കപ്പെടുേമ്പാൾ കാഴ്ചക്കാരെൻറ റോളിൽ ദ്രാവിഡ് പുഞ്ചിരിക്കുന്നുണ്ടാകണം. അണ്ടർ 19 ടീമിെൻറയോ ഇന്ത്യ എ ടീമിെൻറോയ ഐ.പി.എൽ ടീമുകളുടേയോ ഭാഗമായി ദ്രാവിഡിെൻറ കളരിയിൽ വിരിഞ്ഞവരാണ് ഇവരെല്ലാവരും.
വിരമിച്ച താരങ്ങളിലധികവും ബ്രാൻഡ് അംബാസിഡർമാരായും രാഷ്ട്രീയക്കാരായും കമേൻററ്റർമാരായുമെല്ലാം തിളങ്ങുേമ്പാൾ ദ്രാവിഡ് ഭാവി ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്ന തിരക്കിലാണ്. ദ്രാവിഡിെൻറ പരിശീലന മികവും ക്രിക്കറ്റിനോടുളള സമർപ്പണവും കണ്ടറിഞ്ഞ ബി.സി.സി.ഐ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനെന്ന പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്
2018ൽ ന്യൂസിലാൻഡിൽ വെച്ച് ഇന്ത്യ അണ്ടർ 19 ലോകകിരീടം നേടുേമ്പാൾ ദ്രാവിഡായിരുന്നു പരിശീലകെൻറ സ്ഥാനത്തുണ്ടായിരുന്നത്. അന്നത്തെ നായകനായ പ്രഥ്വി ഷായും ഉപനായകനായ ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ വരുംതാരങ്ങളെന്ന നിലയിൽ ഇപ്പോഴേ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇടക്കാലത്ത് രാജസ്ഥാൻ റോയൽസിെൻറയും ഡൽഹി ഡെയർ ഡെവിൾസിെൻറയും പരിശീലകനായും ദ്രാവിഡ് സേവനമനുഷ്ഠിച്ചു.
സഞ്ജു സാംസണും ലോകേഷ് രാഹുലിനും ഋഷഭ് പന്തിനുമെല്ലാം ദ്രാവിഡിെൻറ ശിഷ്യത്വം സമ്മതിക്കാൻ മടിയുമില്ല. എപ്പോഴും സമീപിക്കാവുന്ന വ്യക്തിയും പാഠങ്ങൾ പകർന്ന ഗുരുവുമാണ് ദ്രാവിഡെന്നാണ് സഞ്ജു പറയാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.