പുണെ: മലയാളി താരങ്ങളായ സഞ്ജു സാംസണും (27 പന്തിൽ 55) ദേവ്ദത്ത് പടിക്കലും (29 പന്തിൽ 44) തകർത്തടിച്ച ഐ.പി.എൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ.
ജോസ് ബട്ലർ (28 പന്തിൽ 35), ഷിംറോൺ ഹെറ്റ്മെയർ (13 പന്തിൽ 32), യശസ്വി ജയ്സ്വാൾ (16 പന്തിൽ 20), റിയാൻ പരാഗ് (9 പന്തിൽ 12 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ഹൈദരാബാദ് നിരയിൽ ഉംറാൻ മാലികും ടി. നടരാജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഭുവനേശ്വർ എറിഞ്ഞ ആദ്യ ഓവറിൽ പരുങ്ങിയ ബട്ലർ സ്ലിപ്പിൽ ക്യാച്ച് നൽകിയെങ്കിലും നോബാൾ രക്ഷയായി. പിന്നീട് താളം കണ്ടെത്തിയ താരം മൂന്നു വീതം സിക്സും ഫോറുമടിച്ചു. ആറു ഓവറിൽ 50 കടന്നശേഷം ഓപണർമാർ മടങ്ങിയെങ്കിലും മൂന്നാമതായി ഇറങ്ങിയ നായകൻ സഞ്ജുവും നാലാമതായി ക്രീസിലെത്തിയ ദേവ്ദത്തും ചേർന്ന് 41 പന്തിൽ 73 റൺസാണ് അടിച്ചുകൂട്ടി.
തകർപ്പൻ ഫോമിലായിരുന്ന സഞ്ജു അഞ്ചു സിക്സും മൂന്നു ഫോറും നേടി. സ്ഥിരം പൊസിഷനായ ഓപണിങ്ങിൽനിന്ന് മാറി നാലമത് ഇറങ്ങേണ്ടിവന്നിട്ടും പതറാതെ കളിച്ച ദേവ്ദത്ത് രണ്ടു സിക്സും നാലു ഫോറും നേടി. അവസാനഘട്ടത്തിൽ മൂന്നു സിക്സും രണ്ടു ഫോറുമായി ഹെറ്റ്മെയറാണ് സ്കോർ 200 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.