ജയ്പൂർ: ഐ.പി.എൽ 2024 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേരാനെത്തിയ മലയാളി ക്രിക്കറ്ററും നായകനുമായ സഞ്ജു സാംസണ് രാജകീയ വരവേൽപ്പ്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ടീമിന്റെ ഭാഗമാകുന്ന സഞ്ജുവിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു.
‘ചേട്ടന്‍ മടയിലെത്തി’ എന്ന കുറിപ്പോടെയാണ് വിഡിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാറിൽ ഹോട്ടലിൽ വന്നിറങ്ങുന്നതും സഞ്ജുവിനെ കൊട്ടും മേളവും കുഴല്‍വിളിയുമായി സ്വീകരിക്കുന്നതുമാണ് വിഡിയോയിൽ. രജനീകാന്തിന്റെ ജയിലർ സിനിമയിലെ ‘ടൈഗർ കാ ഹുക്കും’ എന്ന ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ തയാറാക്കിയത്. വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഇംഗ്ലണ്ട് താരം ജോസ് ബട്ലര്‍ക്കും യുസ്വേന്ദ്ര ചഹലിനുമൊപ്പാണ് താരം ക്യാമ്പിലെത്തിയത്.
മാർച്ച് 24 ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. 2021 മുതൽ ടീമിന്‍റെ നായകനാണ്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽനിന്ന് ഏഴു ജയവും ഏഴു തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 2022ൽ ഫൈനലിൽ എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.