മുംബൈ: കർട്ടനുയരും മുേമ്പ അരങ്ങുവിടേണ്ടിവന്ന നാട്യക്കാരനെ പോലെ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി. ഐ.പി.എൽ 14ാം സീസണിൽ രാജസ്ഥാൻ റോയൽസിെൻറ പ്രധാനിയായി ആദ്യ മത്സരത്തിനിറങ്ങിയ സ്റ്റോക്സിന് ഫീൽഡിങ്ങിനിടെ വിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. പഞ്ചാബിെൻറ ക്രിസ്ഗെയ്ലിനെ പുറത്താക്കിയ മനോഹര ക്യാച്ച് പക്ഷേ, രാജസ്ഥാന് തീരാവേദനയായി.
വലതു കൈവിരലിലെ പൊട്ടലുമായി ടീമിന് പ്രചോദനമായി കൂടെ നിൽക്കാനായിരുന്നു ബെന്നിെൻറ ആദ്യ തീരുമാനം. എന്നാൽ, ശസ്ത്രക്രിയ ആവശ്യമാണെന്ന അറിയിപ്പിനു പിന്നാലെ നാട്ടിലേക്ക് മടങ്ങാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ലണ്ടനിലേക്ക് പറന്ന ബെന്നിന് രാജസ്ഥാൻ ടീം അംഗങ്ങൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. 12 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ജൂണിൽ ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ടിെൻറ ടെസ്റ്റ് പരമ്പരയും ബെൻ സ്റ്റോക്സിന് നഷ്ടമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.