വിശാഖപട്ടണം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് ബിയിൽ അത്ഭുതങ്ങൾപോലും തുണക്കാനില്ലാത്ത കേരളത്തിന്റെ അവസാന മത്സരത്തിൽ മികച്ച പ്രകടനവുമായി ആന്ധ്ര. ഓപണർ മഹീപ് കുമാറും ക്യാപ്റ്റൻ റിക്കി ഭൂയിയും കുറിച്ച അർധ സെഞ്ച്വറിയുടെ ബലത്തിൽ കേരളത്തിനെതിരെ ആദ്യദിനത്തിൽ ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരുടെ തീരുമാനം തെറ്റെന്ന് തോന്നിച്ച് ആദ്യ പന്തിൽ ബേസിൽ തമ്പി ഓപണർ രേവന്ത് റെഡ്ഡിയെ മടക്കിയെങ്കിലും ടീം പതിയെ മൈതാനം ഭരിക്കുന്നതായിരുന്നു കാഴ്ച. 28 റൺസെടുത്ത അശ്വിൻ ഹെബ്ബാറിനെ മടക്കി അഖിൽ സ്കറിയ അരങ്ങേറ്റം ഗംഭീരമാക്കി. 81 റൺസെടുത്ത മഹീപിനെയും 24 റൺസിൽ നിൽക്കെ ഹനുമ വിഹാരിയെയും വൈശാഖ് ചന്ദ്രൻ മടക്കി. 79 റൺസുമായി ഭുയി ക്രീസിലുണ്ട്.
ബേസിൽ തമ്പിക്കും രണ്ട് വിക്കറ്റുണ്ട്. ആന്ധ്ര ക്വാർട്ടർ ഉറപ്പിച്ചാണ് ഇറങ്ങുന്നതെങ്കിൽ ആദ്യ കളികളിലെ ദയനീയ പ്രകടനവുമായി കേരളം നേരത്തേ പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.