തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം വെള്ളിയാഴ്ച ബംഗാളിനെതിരെ. തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് പ്രതീക്ഷയുടെ ഭാരമില്ലാതെ ആതിഥേയരിറങ്ങുന്നത്. അഞ്ച് കളികളിൽ നാല് സമനിലയും ഒരു തോൽവിയുമടക്കം എട്ട് പോയന്റുമായി ഗ്രൂപ് ബിയിൽ ആറാം സ്ഥാനത്തുള്ള കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ വഴികൾ പൂർണമായി അടഞ്ഞു. ഈ സീസണിൽ ഉത്തർപ്രദേശ്, അസം, ബീഹാർ, ചത്തീസ്ഗഡ് എന്നീ ടീമുകളോട് സമനില വഴങ്ങിയ കേരളം, മുംബൈയോട് കൂറ്റൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇത്തവണ ടൂർണമെന്റിൽ ഒരു വിജയംപോലും നേടാനാകാത്ത കേരളം, അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയത്തോടെ തലയുയർത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ 12 പോയന്റുമായി ഗ്രൂപ്പിൽ അഞ്ചാംസ്ഥാനത്തുള്ള ബംഗാളിനെ വീഴ്ത്തുക അത്ര എളുപ്പമായിരിക്കില്ല. ടീമുകൾ വ്യാഴാഴ്ച തുമ്പയിൽ പരിശീലനത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.