രഞ്ജിയിലും സെഞ്ച്വറിയുമായി മുഷീർ ഖാൻ

മുംബൈ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ കുതിപ്പിന് കരുത്തേകിയ മുംബൈ താരം മുഷീർ ഖാൻ രഞ്ജി ട്രോഫിയിലും മികവ് തുടരുന്നു. ലോകപോരാട്ടം കഴിഞ്ഞെത്തിയ 19കാരൻ ബറോഡക്കെതിരായ നോക്കൗട്ട് പോരാട്ടത്തിൽ മുംബൈക്കായി ഇറങ്ങിയാണ് സെഞ്ച്വറി കുറിച്ച് രക്ഷകനായത്.

ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ വിക്കറ്റ് വീഴ്ചയുമായി തുടക്കം പതറിയ ടീമിനെ 128 റൺസടിച്ച് മുഷീർ കരകയറ്റി. ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എന്ന നിലയിലാണ് മുംബൈ. ശിവം ദുബെ പരിക്കുമായി പുറത്തിരുന്ന ഒഴിവിൽ പകരക്കാരന്റെ റോളിൽ ഇറങ്ങിയായിരുന്നു താരത്തിന്റെ മാസ്റ്റർ സ്ട്രോക്ക്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന കൗമാര ലോകമാമാങ്കത്തിൽ മുഷീർ രണ്ട് സെഞ്ച്വറികളടിച്ച് ടീമിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. തൊട്ടുപിറകെ സഹോദരൻ സർഫറാസ് സീനിയർ ദേശീയ ജഴ്സിയിൽ ഇറങ്ങി തുടർച്ചയായി അർധ സെഞ്ച്വറികളും നേടി.

Tags:    
News Summary - Ranji Trophy: Musheer Khan slams maiden first-class century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.