ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ സൂപ്പർ താരം റാഷിദ് ഖാനെ ട്വന്‍റി 20 നായകനായി നിയോഗിച്ചു. ഈ വർഷം ഒക്ടോബർ 17 മുതൽ യു.എ.ഇയിൽ ട്വന്‍റി 20 ലോകകപ്പ് നടക്കാനിരിക്കവേയാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്‍റെ നിർണായക തീരുമാനം. ഇടംകൈയ്യൻ ബാറ്റ്സ്മാൻ നജീബുല്ല സദറാൻ ആണ് ഉപനായകൻ.
''ആൾറൗണ്ടർ റാഷിദ് ഖാനെ അഫ്ഗാനിസ്താൻ ട്വന്‍റി 20 ടീമിന്‍റെ നായകനായി നിയമിച്ചിരിക്കുന്നു. റാഷിദ് ലോകമറിയുന്ന മുഖമാണ്. റാഷിദ് ഖാന്‍റെ അനുഭവ സമ്പത്തും നേതൃത്വ പരിചയവും തകർപ്പൻ പ്രകടനങ്ങളും മുൻ നിർത്തിയാണ് നായക സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കുന്നത്'' -അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ചെയർമാൻ ഫർഹാൻ യൂസഫ് സായി പറഞ്ഞു.
നിലവിലെ ട്വന്‍റി 20 റാങ്കിങ്ങിൽ റാഷിദ് രണ്ടാംസ്ഥാനത്താണ്. നേരത്തേ നായകസ്ഥാനം നൽകിയിരുന്നെങ്കിലും റാഷിദ് ഖാൻ വേണ്ടെന്ന് പറഞ്ഞിരുന്നു. 22 കാരനായ റാഷിദ് അഫ്ഗാനായി 51 ട്വന്‍റി 20 കളിലും 74 ഏകദിനങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. താരത്തിന്‍റെ പ്രായം സംബന്ധിച്ച് നേരത്തേ ചില വിവാദങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.