മുംബൈ: മരണപ്പെട്ട മാതാവിനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുെവച്ച കുറിപ്പിലൂടെയാണ് റാഷിദ് ഖാൻ ഉമ്മയോടുള്ള സ്നേഹം പങ്കുവെച്ചത്.
''ഇതെന്‍റെ ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ വ്രതമാണ്. അവർ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷേ അവരില്ലാതെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചില്ല. എന്‍റെ മനസ്സ് അവരോട് ഇപ്പോഴും സംസാരിക്കുന്നുണ്ട്, എന്‍റെ ഹൃദയം ഇപ്പോഴും അവരെ അന്വേഷിക്കുന്നുണ്ട്. പക്ഷേ അവർ സമാധാനത്തിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവർ എന്‍റെ ജീവിതത്തിലെ എല്ലാത്തിനേക്കാൾ വലിയ നിധിയായിരുന്നു.'' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജൂണിലാണ് ദീർഘകാലമായി അസുഖബാധിതയായിരുന്ന റാഷിദ് ഖാന്‍റെ മാതാവ് അന്തരിച്ചത്. മുൻ സീസണുകളിലേത് പോലെ ഈ വർഷവും മികച്ച രീതിയിലാണ് റാഷിദ് ഹൈദരാബാദിനായി പന്തെറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.