രവി ബിഷ്ണോയി ലോക ഒന്നാം നമ്പർ ട്വന്‍റി20 ബൗളർ

ന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്ണോയി ഐ.സി.സിയുടെ ട്വന്‍റി20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബിഷ്ണോയിയെ ആദ്യമായി ഒന്നാം റാങ്കിലെത്തിച്ചത്. പട്ടികയിലെ ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.

അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനാണ് റാങ്കിങ്ങിൽ രണ്ടാമത്. ശ്രീലങ്കയുടെ വനിഡു ഹസരങ്ക, ഇംഗ്ലണ്ടിന്‍റെ ആദിൽ റാഷിദ്, ശ്രീലങ്കയുടെ തന്നെ മഹീഷ് തീക്ഷ്ണ എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.


ഇംഗ്ലണ്ടിന്‍റെ സാം കറൻ (6), അഫ്ഗാനിസ്താന്‍റെ ഫസലാഖ് ഫാറൂഖി (7), അഫ്ഗാന്‍റെ തന്നെ മുജീബുർ റഹ്മാൻ (8), വെസ്റ്റ് ഇൻഡീസിന്‍റെ അഖീൽ ഹുസൈൻ (9), ദക്ഷിണാഫ്രിക്കയുടെ ആൻരിച്ച് നോർജെ (10) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ടവർ.

11ാം റാങ്കിലുള്ള അക്സർ പട്ടേലാണ് പട്ടികയിലെ അടുത്ത ഇന്ത്യൻ താരം. അർഷദീപ് സിങ് 20ാം റാങ്കിലുണ്ട്. ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് രവി ബിഷ്ണോയിയെയാണ്. 23കാരനായ താരം അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - Ravi Bishnoi rises to the top of T20I bowling rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.