ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ഇന്ത്യയുടെ ‘സാധ്യതാ ടീം’ പ്രവചിച്ച് രവി ശാസ്ത്രി

ആസ്ത്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഈ വർഷം ജൂൺ ഏഴിന് ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ മുന്‍ മുഖ്യ പരിശീലകനായ രവി ശാസ്ത്രി തന്റെ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനും ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ രവീന്ദ്ര ജദേജയും ശാസ്ത്രിയുടെ ‘സാധ്യതാ ടീമിൽ’ ഇടംപിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഇടംകയ്യൻ സ്‌പിന്നർ അക്‌സർ പട്ടേലിനെയും അദ്ദേഹം പതിനൊന്നംഗ ടീമിൽ ഉൾപ്പെടുത്തി.

"ട്രാക്ക് വരണ്ടതും കഠിനവുമാണെങ്കിൽ, രണ്ട് സ്പിന്നർമാരെ തീർച്ചയായും കളിപ്പിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ കാലാവസ്ഥയും കാര്യമായി പരിഗണിക്കേണ്ടതുണ്ട്. ഇപ്പോൾ അവിടെ വെയിലാണെന്നാണ് എന്റെ വിശ്വാസം, പക്ഷേ ഇംഗ്ലീഷ് കാലാവസ്ഥ, ജൂൺ മാസത്തിൽ ഏത് രീതിയിൽ മാറുമെന്ന് അറിയാമല്ലോ... അതുകൊണ്ട് തന്നെ രണ്ട് സ്പിന്നർമാരെയും രണ്ട് പേസർമാരെയും ഒരു ഓൾറൗണ്ടറെയും കൂട്ടി ഇന്ത്യ പോകാൻ വലിയ സാധ്യതയുണ്ട്. ഒപ്പം അഞ്ച് ബാറ്റർമാരും ഒരു വിക്കറ്റ് കീപ്പറുമായിരിക്കും ഉണ്ടാവുക. അപ്പോൾ ആറ് ബാറ്റർമാരായി. -ഐസിസി റിവ്യൂ ഷോയിൽ ശാസ്ത്രി പറഞ്ഞു.

രോഹിത് ശർമയും ഷുഭ്മാൻ ഗില്ലുമാണ് ഓപണർമാർ. പിന്നാലെ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും അജിൻക്യ രഹാനെയുമെത്തും. കെ.എസ് ഭാരതാണ് വിക്കറ്റ് കീപ്പർ. ശർദൂൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് താരങ്ങൾ. 

Tags:    
News Summary - Ravi Shastri Announces His Predicted XI For WTC Final 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.