രാജ്യാന്തര ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസക്ക് പുതിയ ദൗത്യം നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കന്നി സീസണിൽ ടീം മെന്ററായാണ് സാനിയ എത്തുക.
ഇന്ത്യൻ വനിത കായിക രംഗത്തെ അഭിമാന താരത്തെ മെന്ററായി വെക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടീം മാനേജ്മെന്റ് സമൂഹ മാധ്യമം വഴി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
ഇന്ത്യൻ ടെന്നിസിലെ സുവർണ റാണിയായിരുന്ന സാനിയ കരിയറിൽ ആറ് ഗ്രാൻഡ്സ്ലാം ഡബ്ൾസ് നേടിയ താരമാണ്.
സ്മൃതി മന്ദാന, എലീസ് പെറി, രേണുക സിങ് തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ടീമാണ് ബാംഗ്ലൂർ. മാർച്ച് നാലിനാണ് വനിത പ്രിമിയർ ലീഗിന് തുടക്കമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.