ദുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുൻ നായകനും നേർക്കുനേർ വന്നപ്പോൾ ജയം വിരാട് കോഹ്ലിക്ക്. കോഹ്ലിയുടെ 90 റൺസിെൻറ വെടിക്കെട്ടിന് മറുപടിയില്ലാതെ ചെെന്നെ സൂപ്പർ കിങ്സ് 37 റൺസിെൻറ വമ്പൻ തോൽവി സമ്മതിച്ചു. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെെന്നെക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ എട്ടുവിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
25 റൺസ് എടുക്കുേമ്പാഴേക്കും ഫോമിലുള്ള ഫാഫ് ഡുെപ്ലസിയേയും ഷെയ്ൻ വാട്സണേയും നഷ്ടപ്പെട്ട ചെെന്നെക്ക് ഒരിക്കൽ പോലും വിജയിക്കുമെന്ന് തോന്നിപ്പിക്കാനായില്ല. എൻ.ജഗദീഷും (33) അമ്പാട്ടിറായുഡുവും (42) ക്രീസിൽ ഉറച്ചുനിന്നെങ്കിലും വമ്പനടികൾക്ക് സാധിച്ചില്ല. ആറുപന്തുകളിൽ നിന്നും 10 റൺസുമായി ധോണി ഒരിക്കൽ കൂടി തലതാഴ്ത്തി മടങ്ങി.
വിജയത്തിലേക്ക് വേണ്ട റൺനിരക്ക് കൂടിവന്ന ചെന്നൈയെ ബാംഗ്ലൂരിെൻറ ബൗളിങ് നിര വരിഞ്ഞുമുറുക്കി. ക്രിസ് മോറിസ് മൂന്നും വാഷിങ്ടൺ സുന്ദർ രണ്ടുവിക്കറ്റും വീഴ്ത്തി. ജയത്തോടെ ബാംഗ്ലൂരിന് ആറുകളികളിൽ നിന്നും എട്ട് പോയൻറ് സ്വന്തമായി. ചെന്നൈക്ക് ഏഴ് കളികളിൽ നിന്നും 4 പോയൻറ് മാത്രമാണുള്ളത്.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി പതിയെത്തുടങ്ങി കത്തിക്കയറിയ കോഹ്ലി അവസാന ഓവറുകളിലാണ് തെൻറ വിശ്വരൂപം പുറത്തെടുത്തത്. 52 പന്തുകളിൽ 90 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിനെറ തുടക്കം ഒട്ടും ആശാവഹമായിരുന്നില്ല. രണ്ട് റൺസെടുത്ത ആരോൺ ഫിഞ്ചിനെ നഷ്ടപ്പെട്ട് തുടങ്ങിയ ബാംഗ്ലൂരിെൻറ തുടക്കം പതുക്കെയായിരുന്നു. 34 പന്തുകളിൽ നിന്നും 33 റൺസെടുത്ത് ദേവ്ദത്ത് പടിക്കലും റൺസൊന്നുമെടുക്കാതെ എ.ബി.ഡിവില്ലിയേഴ്സും പുറത്തായതോടെ ഭാരമെല്ലാം കോഹ്ലിയുടെ തലയിലായി. ശിവം ദുബെ (22) കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.
ചെന്നൈക്കായി പന്തെടുത്തവരിൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റെടുത്ത ദീപക് ചഹറാണ് മികച്ച നിലയിൽ പന്തെറിഞ്ഞത്. ഷർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.