ഷാർജ: ഷാർജയിൽ ആസ്ട്രേലിയക്കാരുടെ ദിനം. വെറും 12 റൺസിന് മൂന്നുവിക്കറ്റുമായി കളം നിറഞ്ഞ മോയ്സസ് ഹെന്‍റിക്വസും 33 പന്തിൽ 57 റൺസുമായി നിറഞ്ഞാടിയ െഗ്ലൻ മാക്സ്വെല്ലുമാണ് സൺഡേ സൂപ്പറാക്കിയത്. ഫലത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബിനെതിെര നിശ്ചിത ഓവറിൽ ഉയർത്തിയത് ഏഴുവിക്കറ്റിന് 164 റൺസ്. സീസണിൽ ഷാർജയിലെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.
ആദ്യവിക്കറ്റിൽ ദേവ്ദത്ത് പടിക്കലും (38 പന്തിൽ 40) വിരാട് കോഹ്ലിയും (24 പന്തിൽ 25) ഒരുക്കിയ അടിത്തറയിലാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ബാംഗ്ലൂർ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. തുടർന്ന് ഇരുവരെയും നേരിട്ട ആദ്യ പന്തിൽ തന്നെ ഡാനിയൽ ക്രിസ്റ്റ്യനെയും ഹെന്‍റിക്വസ് പുറത്താക്കിയതോടെ തകർച്ച മുന്നിൽ കണ്ട ബാംഗ്ലൂരിനെ മാക്സ്വെൽ എടുത്തുയർത്തുകയായിരുന്നു.
നാലുസിക്സറുകളും മൂന്നു ബൗണ്ടറികളും സഹിതമാണ് െഗ്ലൻ മാക്സ്വെൽ തിമിർത്ത് പെയ്തത്. ഒരറ്റത്ത് 18 പന്തിൽ 23 റൺസുമായി എ.ബി ഡിവില്ലിയേഴ്സ് മാക്സ്വെലിന് പിന്തുണ നൽകി. അവസാന ഓവറിൽ മൂന്നുവിക്കറ്റ് വീഴ്ത്തി ഷമി സീസണിലെ തന്‍റെ വിക്കറ്റ് വേട്ട തുടർന്നു. പഞ്ചാബിന് േപ്ല ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.