ബംഗളൂരു ​േപ്ലഓഫിൽ; ചെന്നൈയെ വീഴ്ത്തിയത് 27 റൺസിന്

ബം​ഗ​ളൂ​രു: അവസാനപന്തു വരെ ആവേശം തുളുമ്പിത്തുടിച്ചുനിന്ന ഐ.​പി.​എ​ല്ലി​ലെ അ​തി​നി​ർ​ണാ​യ​ക പോരാട്ടത്തി​ൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​ ​േപ്ലഓഫിന്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും ​േപ്ലഓഫും. സ്കോർ ബംഗളുരു 218/5, ചെന്നൈ 191/7.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി‍യ ആ​തി​ഥേ​യ​ർ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് 218ലെ​ത്തി​യ​ത്. ഓ​പ​ണ​റും ക്യാ​പ്റ്റ​നു​മാ​യ ഫാ​ഫ് ഡു ​പ്ലെ​സി​സ് 39 പ​ന്തി​ൽ 54 റ​ൺ​സെ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. വി​രാ​ട് കോ​ഹ്‌​ലി 29 പ​ന്തി​ൽ 47ഉം ​ര​ജ​ത് പാ​ട്ടി​ദാ​ർ 23 പ​ന്തി​ൽ 41ഉം ​റ​ൺ​സ​ടി​ച്ച​പ്പോ​ൾ 17 പ​ന്തി​ൽ 38 റ​ൺ​സു​മാ​യി കാ​മ​റൂ​ൺ ഗ്രീ​ൻ പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ബൗ​ളി​ങ് തീ​രു​മാ​നി​ച്ചു. പ്ലേ ​ഓ​ഫി​ൽ ക​ട​ക്കാ​ൻ മി​ക​ച്ച ജ​യം അ​നി​വാ​ര്യ​മാ​യ ബം​ഗ​ളൂ​രു​വി​നാ​യി കോ​ഹ്‌​ലി​യും ഡു​പ്ലെ​സി​സും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്കം ന​ൽ​കി. മൂ​ന്ന് ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 31ൽ ​നി​ൽ​ക്കെ മ​ഴ​യെ​ത്തി. അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ക​ളി പു​ന​രാ​രം​ഭി​ച്ച​ത്. പ​ത്താം ഓ​വ​റി​ൽ സ്കോ​ർ 78ൽ ​കോ​ഹ്‌​ലി​യെ ഡാ​രി​ൽ മി​ച്ച​ലി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ചു മി​ച്ച​ൽ സാ​ന്റ്ന​ർ. 13 ഓ​വ​ർ പൂ​ർ​ത്തി​യാ​ക​വെ ഡു​പ്ലെ​സി​സി​നെ സാ​ന്റ്ന​ർ റ​ണ്ണൗ​ട്ടാ​ക്കി. ര​ണ്ടി​ന് 113.

പാ​ട്ടി​ദാ​ർ-​ഗ്രീ​ൻ സ​ഖ്യം ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ബം​ഗ​ളൂ​രു 200 റ​ൺ​സ് ക​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ ഗെയ്ക്‍വാദ് പൂജ്യത്തിന് മടങ്ങി. ഡാരിൽ മിച്ചൽ, ശിവം ദുബെ, സാന്റ്നർ എന്നിവരും രണ്ടക്കം കടന്നില്ല. അർധ സെഞ്ച്വറി കടന്ന് കുതിച്ച രചിൻ രവീന്ദ്ര അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് കളഞ്ഞു. രചിൻ രവീന്ദ്രയും അജിങ്ക്യ രഹാനെയും തുടക്കമിട്ടത് രവീന്ദ്ര ജഡേജയും എം.എസ് ധോണിയും ചേർന്ന് പൂർത്തിയാക്കുമെന്ന്​ തോന്നിച്ചെങ്കിലും യാഷ് ദയാൽ എറിഞ്ഞ അവസാന ഓവർ കളി മാറ്റുകയായിരുന്നു. 110 മീറ്റർ അകലേക്ക് സിക്സ് പായിച്ച് ധോണി സീസണിലെ റെക്കോഡ് കുറിച്ചത് മാത്രമായി മിച്ചം. 

Tags:    
News Summary - RCB vs CSK Live Score, IPL 2024: Royal Challengers Bengaluru qualify for playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.