അപകടം വിതച്ച്​ നരെയ്​ൻ; തകർന്ന് ​ആർ.സി.ബി, കൊൽക്കത്തക്ക്​​ 139 റൺസ്​ വിജയലക്ഷ്യം

അതിനിർണായകമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊൽക്കത്തക്കെതിരെ ആദ്യ ഇന്നിങ്​സിൽ റോ​യ​ൽ ച​ല​ഞ്ചേ​​ഴ്​​സ്​ ബാം​ഗ്ലൂരിന്​ നേടാനായത്​ വെറും 138 റൺസ്​. ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ കോഹ്​ലിക്കും സംഘത്തിനും സുനിൽ നരെയ്​ൻ നയിച്ച കെ.കെ.ആർ ബൗളർമാർ സൃഷ്​ടിച്ചത് കടുത്ത വെല്ലുവിളിയായിരുന്നു​. സ്​കോർ: 138-7 (20).

സുനിൽ നരെയ്​ൻ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല്​ വിക്കറ്റുകൾ വീഴ്​ത്തി. കോഹ്​ലി, ഡിവില്ലേഴ്​സ്​, മാക്​സ്​വെൽ എന്നിവരുടെ വിക്കറ്റുകളും വിൻഡീസ്​ താരമായിരുന്നു പിഴുതത്​.

ബാംഗ്ലൂർ ബാറ്റ്​സ്​മാൻമാരിൽ ആർക്കും അർധ സെഞ്ച്വറി നേടാനായില്ല. 39 റണ്‍സെടുത്ത നായകൻ വിരാട്​ കോഹ്​ലിയാണ്​ ടോപ്​ സ്​കോറർ. 33 പന്തുകളിൽ അഞ്ച്​ ബൗണ്ടറികളടക്കമായിരുന്നു കോഹ്​ലിയുടെ 39 റൺസ്​. ഇന്നിങ്​സിൽ ഒരു സിക്​സർ പോലും പിറന്നില്ല എന്നതും ശ്ര​ദ്ധേയമാണ്​. കൂറ്റനടിക്കാരായ ദേവ്ദത്ത് പടിക്കല്‍ (21), ഗ്ലെന്‍ മാക്‌സ്വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് (13) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 

Tags:    
News Summary - RCB vs KKR Eliminator IPL 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.