മുംബൈ: ദിനേശ് കാർത്തിക്കും ഷഹബാസും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. നാല് വിക്കറ്റിന്റെ ജയമാണ് ബാംഗ്ലൂർ കുറിച്ചത്. ഒരു ഘട്ടത്തിൽ 87ന് അഞ്ച് വിക്കറ്റ് എന്നനിലയിൽ തകർന്ന ബാംഗ്ലൂരിനെ ദിനേശ് കാർത്തിക്കും ഷഹബാസും തമ്മിലുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. ഷഹബാസ് 45 റൺസെടുത്തപ്പോൾ ദിനേശ് കാർത്തിക് പുറത്താകാതെ 44 റൺസെടുത്തു. രാജസ്ഥാനായി ട്രെന്റ് ബോൾട്ടും ചഹലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ജോസ് ബട്ട്‍ലറാണ്(70) രാജസ്ഥാൻ നിരയിലെ ടോപ്സ്കോറർ. ഹീത്മെയർ 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ദേവദത്ത് പടിക്കൽ 37 റൺസെടുത്തു.
യശ്വസി ജയ്സ്‍വാലും സഞ്ജു സാംസണും ചെറിയ സ്കോറിൽ പുറത്തായത് രാജസ്ഥാന്റെ റണ്ണെടുക്കലിന്റെ വേഗത്തെ ബാധിച്ചിരുന്നു. പിന്നീട്ബട്ട്‍ലറിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെത്മെയർ ബട്ട്‍ലറിന് മികച്ച പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.