ന്യൂഡൽഹി: കോവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഓക്സിജൻ സിലിണ്ടറുകൾ, കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് പന്ത് സഹായിക്കുക.
രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത് സഹായം നൽകും. ശനിയാഴ്ച സമൂഹ മാധ്യമങ്ങൾ വഴിയാണ് പന്ത് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ട മുൻനിര പോരാളികളെ പന്ത് അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ ക്രിക്കറ്റ് താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ശിഖർ ധവാൻ, പാറ്റ് കമ്മിൻസ്, ബ്രെറ്റ് ലീ എന്നിവർ സംഭാവനകളിലൂടെ രാജ്യത്തിന്‍റെ കോവിഡിനെതിരായ പോരാട്ടത്തിൽ അണി ചേർന്നിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പന്ത് ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.