റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റിൽ ഇർഫാൻ പത്താന്‍റെ വെട്ടിക്കെട്ട് ബാറ്റിങ്ങിൽ വിജയം പ്രതീക്ഷിച്ച ഇന്ത്യൻ ലെജൻഡ്സിന് നിരാശ. ഇംഗ്ലണ്ട് ലെജൻഡ്സിനോട് ആറ് റൺസിനോടാണ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 188 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 182 റൺസെടുക്കാനേ ആയുള്ളൂ.
ഇംഗ്ലണ്ടിനായി തന്‍റെ പ്രതാപകാലം ഓർമിപ്പിക്കുന്ന വിധം ബാറ്റേന്തിയ കെവിൻ പീറ്റേഴ്സണാണ് തിളങ്ങിയത്. 37 പന്തുകളിൽ നിന്നും 75 റൺസടിച്ച പീറ്റേഴ്്സന്റെ ബാറ്റിൽ നിന്നും ആറു ബൗണ്ടറികളും അഞ്ചു സിക്സറുകളും പറന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. ഫോമിലുള്ള വീരേന്ദർ സെവാഗ് ആറും സചിൻ ടെണ്ടുൽക്കർ ഒൻപത് റൺസുമെടുത്ത് പുറത്തായി. തുടർന്ന് കൈഫ് (1), യുവരാജ് സിങ് (22), എസ്.ബദ്രീനാഥ് (എട്ട്) യൂസുഫ് പത്താൻ (17) എന്നിവരും പുറത്തായതോടെ തകർച്ച മുന്നിൽകണ്ട ഇന്ത്യക്കായി ഇർഫാൻ പത്താൻ ഇടിത്തീയാഴി പെയ്തിറങ്ങുകയായിരുന്നു. 34 പന്തിൽ നിന്നും 61 റൺസെടുത്ത ഇർഫാന്‍റെ ബാറ്റിൽ നിന്നും അഞ്ച് സിക്സും നാലും ബൗണ്ടറികളും പിറഞ്ഞു. അവസാന ഓവറുകളിൽ പത്താനൊപ്പം ഉറച്ച മൻപ്രീത് ഗോണിയും (16 പന്തിൽ 35) ഇന്ത്യൻ സ്കോർ നിരക്ക് വർധിപ്പിച്ചു.
ഇംഗ്ലണ്ടിനായി 15 റൺസ് വഴങ്ങി മോണ്ടി പനേസർ മൂന്ന് വിക്കറ്റെടുത്തു. നാലോവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഇർഫാൻ പത്താനാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.