സചിനും യുവിയും യൂസുഫും തിളങ്ങി; റോഡ്​ സേഫ്​റ്റി സീരീസിൽ ദ. ആഫ്രിക്ക​യെ തകർത്ത്​ ഇന്ത്യ

റായ്​പുർ: റോഡ്​ സേഫ്​റ്റി വേൾഡ്​ സീരീസിൽ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ലെജൻഡ്​സ്​. 56 റൺസിനാണ്​ സചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യൻ പട ജോണ്ടി റോഡ്​സിന്‍റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കയെ വീഴ്​ത്തിയത്​. ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യ 20 ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 204 റൺസെടുത്തിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ദ. ആഫ്രിക്ക നിശ്ചിത ഓവറിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 147 റൺസ്​ മാത്രമാണെടുത്ത്​.

ഇന്ത്യക്ക്​ വേണ്ടി സ്​പിൻ ബൗളർമാരായ യൂസുഫ്​ പത്താനും യുവരാജ്​ സിങ്ങും മൂന്നും രണ്ടും വിക്കറ്റുകൾ വീഴ്​ത്തി. 48 റൺസെടുത്ത മോർനെ വാൻവൈക്കും 41 റൺസെടുത്ത ആൻഡ്ര്യൂ പുടിക്കും​ മാത്രമാണ്​ ആഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്​. ഇരുവരും ചേർന്ന് ഓപണിങ് വിക്കറ്റിൽ 87 റൺസിന്‍റെ കൂട്ടുകെട്ടാണ്​ പടുത്തുയർത്തിയത്​. എന്നാൽ, അതേറ്റെടുക്കാൻ മറ്റ്​ താരങ്ങൾക്കായില്ല. നായകൻ ജോണ്ടി റോഡ്​സ്​ 22 റൺസെടുത്ത്​ പുറത്താകാതെ നിന്നു. ആദ്യം ബാറ്റ്​ ചെയ്​ത ഇന്ത്യക്ക്​ വേണ്ടി നായകൻ സചിൻ 60 റൺസാണ്​ അടിച്ചുകൂട്ടിയത്​. യുവരാജ്​ സിങ്​ 52 റൺസുമായി ബാറ്റിങ്ങിലും മികച്ചുനിന്നു. 




Tags:    
News Summary - Road Safety World Series 2021 India Legends vs South Africa Legends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.