അത്യപൂർവ റെക്കോഡിൽ രോഹിതും ബിഷ്ണോയിയും; ക്രിക്കറ്റ് ചരിത്രത്തിൽ ഡബിൾ സൂപ്പർ ഓവറുകൾ കണ്ട രണ്ട് മത്സരങ്ങളിലും കളിച്ചവർ

ബംഗളൂരു: ഇന്ത്യൻ നായകൻ രോഹിത് ശർമയും സ്പിന്നർ രവി ബിഷ്ണോയിയും ബുധനാഴ്ച രാത്രി സ്വന്തമാക്കിയത് അത്യപൂർവ റെക്കോഡ്. ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സൂപ്പർ ഓവറുകൾ സംഭവിച്ചത്. 2020 ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ്- കിങ്സ് 11 പഞ്ചാബ് മത്സരമാ‍യിരുന്നു ആദ്യത്തെത്.

രണ്ടാമത്തേത് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി20യും. രണ്ടിലും കളിക്കാനായി രോഹിതിനും ബിഷ്ണോയിക്കും. മുംബൈ ഇന്ത്യൻസിന്റെയും ഇന്ത്യയുടെയും നായകനായി ഇറങ്ങിയ രോഹിത്, രണ്ട് മത്സരങ്ങളിലെയും സൂപ്പർ ഓവറുകളിൽ ബാറ്റും ചെയ്തു.

പഞ്ചാബ് താരമായിരുന്നു ബിഷ്ണോയി. അന്നത്തെ സൂപ്പർ ഓവറിൽ ബൗൾ ചെയ്തില്ലെങ്കിലും അഫ്ഗാനെതിരെ പന്തെറിഞ്ഞ് ഇന്ത്യക്ക് ജയം സമ്മാനിച്ചു ബിഷ്ണോയി.

Tags:    
News Summary - Rohit Sharma and Ravi Bishnoi achieve a unique distinction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.