ന്യൂഡൽഹി: രാജ്യത്തിെൻറ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് വൈസ്ക്യാപ്റ്റൻ രോഹിത് ശർമക്ക് ശിപാർശ. വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബ്ൾ ടെന്നിസ് താരം മണിക ബത്ര, റിയോ പരാലിമ്പിക് ഹൈജംപ് ചാമ്പ്യൻ മാരിയപ്പൻ തങ്കവേലു എന്നിവരെയും അവാർഡിനായി കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സമിതി ശിപാർശ ചെയ്തു.
വിരേന്ദർ സെവാഗ്, സർദാർ സിങ് ഉൾപ്പെടെയുള്ള കമ്മിറ്റിയാണ് അഞ്ചു പേരെ നിർദേശിച്ചത്. സമിതിയുടെ നിർദേശം കായിക മന്ത്രാലയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്നതോടെ അവാർഡ് ഉറപ്പിക്കാം. സചിൻ ടെണ്ടുൽകർ (1998), എം.എസ്. ധോണി (2007), വിരാട് കോഹ്ലി (2018) എന്നിവരാണ് നേരത്തെ പുരസ്കാരം നേടിയത്.
അർജുന: 29 പേർക്ക് ശിപാർശ
ഇഷാന്ത് ശർമ ഉൾപ്പെടെ 29 പേരെ അർജുന അവാർഡിന് സമിതി നിർദേശിച്ചു. ആർച്ചർ അതാനു ദാസ്, ഹോക്കി താരം ദീപിക ഠാകുർ, കബഡി താരം ദീപക് ഹൂഡ, ടെന്നിസ് താരം ദിവിജ് ശരൺ എന്നിവരും ഇടം പിടിച്ചു. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് ഒാൺലൈൻ ആയാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.